Latest News

ഉദുമ പടിഞ്ഞാര്‍ അല്‍ മദ്രസ്സത്തുല്‍ ഇസ്‌ലാമിയക്ക് കോട്ടുമല ബാപ്പു മുസ്‌ല്യാര്‍ അവാര്‍ഡ്

ഉദുമ: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മികച്ച മദ്രസ്സയ്ക്ക് ഏര്‍പ്പെടുത്തിയ മര്‍ഹും കോട്ടുമല ബാപ്പു മുസ്‌ല്യാര്‍ അവാര്‍ഡിന് ഉദുമ പടിഞ്ഞാര്‍ അല്‍ മദ്രസ്സത്തുല്‍ ഇസ്‌ലാമിയ അര്‍ഹത നേടി.[www.malabarflash.com]

ചേളാരിയില്‍ വെച്ച് നടന്ന ചടങ്ങില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്നും അല്‍ മദ്രസ്സത്തുല്‍ ഇസ്‌ലാമിയ പ്രതിനിധികളായ ഷാഹിദ് കെ.എം, മുഹമ്മദ് കുഞ്ഞി തായത്ത്, അബ്ദുല്ലക്കുഞ്ഞി എന്നിവര്‍ അവാര്‍ഡ് ഏററുവാങ്ങി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.