Latest News

അഞ്ച് നിര്‍ധന യുവതികളുടെ മംഗല്യ സ്വപ്നം പൂവണിയിക്കാന്‍ സൗത്ത് ചിത്താരി ഒരുങ്ങുന്നു

കാഞ്ഞങ്ങാട്: അഞ്ച് നിര്‍ധന യുവതികളുടെ മംഗല്യ സ്വപ്നം പൂവണിയിക്കാന്‍ എസ് വൈ എസ് സൗത്ത് ചിത്താരി ശാഖ ഒരുങ്ങുന്നു. 2018 ജനുവരിയില്‍ സൗത്ത് ചിത്താരിയില്‍ 'ഖിറാന്‍-2018' വേദിയില്‍ വെച്ച് അഞ്ച് യുവതികള്‍ സുമംഗലികളാവും.[www.malabarflash.com] 

സ്ത്രീധനം നല്‍കാന്‍ പണം ഇല്ലാത്തതിന്റെ പേരില്‍ വിവാഹം നടക്കാതെപോയ യുവതികള്‍ക്കുവേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. വിവാഹധൂര്‍ത്ത് അവസാനിപ്പിക്കുകയും സ്ത്രീധനം നിരുത്സാഹപ്പെടുത്തുകയും പദ്ധതിയുടെ ലക്ഷ്യമാണ്. തെരഞ്ഞെടുക്കപ്പെടുന്ന യുവതികള്‍ക്ക് ആഭരണവും അഞ്ച് സെന്റ്‌ സ്ഥലവും നല്‍കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നിക്കാഹിന് കാര്‍മ്മികത്വം വഹിക്കും.

പരിപാടിയുടെ ഭാഗമായി വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, സാംസ്കാരിക സമ്മേളനം, സയ്യദ് സംഗമം, മതപ്രഭാഷണം, പ്രവാചക പ്രകീര്‍ത്തന സദസ്സ്, ആദരിക്കല്‍ ചടങ്ങ്, 'സന്തുഷ്ട കുടുംബം' ഫാമിലി കൌണ്‍സലിംഗ് ക്ലാസ്, ദിക്ര്‍-ദുആ സദസ്സ് തുടങ്ങിയ നിരവധി പരിപാടികള്‍ നടക്കും. കേരളത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും മന്ത്രിമാരും, മത സാമൂഹ്യ സാംസ്കാരിക നേതാക്കളും പരിപാടിയില്‍ സംബന്ധിക്കും.

പരിപാടിയുടെ ലോഗോ പ്രകാശന കര്‍മ്മം സിറാജ് ഗ്രൂപ്പ് ഡയറക്ടറും യുവ വ്യവസായിയുമായ മുഹമ്മദ് ശരീഫ് സ്വാഗതസംഘം ചെയര്‍മാന്‍ ഇസ്മായില്‍ ചിത്താരിക്ക് നല്‍കി നിര്‍വഹിച്ചു. 

ഫണ്ട് ശേഖരണം ബെസ്റ്റ്ഇന്ത്യാ റഫീഖ് സ്വാഗതസംഘം രക്ഷാധികാരി അബ്ദുല്‍ഖാദര്‍ ഹാജി ചേറ്റുകുണ്ടിന് കൈമാറി ഉദ്ഘാടനം ചെയ്തു. യോഗം ചിത്താരി അബ്ദുള്ള ഹാജി ഉദ്ഘാടനം ചെയ്തു. 

ഇസ്മായില്‍ ചിത്താരി അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌കുഞ്ഞി കെ സി സ്വാഗതം പറഞ്ഞു. എം കെ മുഹമ്മദ്‌, പി.ബി ഇബ്രാഹിം ഹാജി, ഹംസ ഖാജ, റഷീദ് കൂളിക്കാട്, നബീല്‍ പി.ബി, ഏ.കെ. അബ്ദുല്‍റഹ്മാന്‍, അന്‍സാരി മാട്ടുമ്മല്‍, ഏ.കെ. അബ്ദുല്‍ഖാദര്‍, സുബൈര്‍ കൂളിക്കാട്‌, ഹനീഫ സി എച്ച്, ശിഹാബ് മാട്ടുമ്മല്‍, ജൗഹര്‍ വി.പി, അജീര്‍. വി.പി, അസീസ്‌ ചാപ്പയില്‍ എന്നിവര്‍ സംബന്ധിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.