കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപത്രം പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. തൃശ്ശൂർ ചെറിയപാലം കരുവന്നൂർ കരിപ്പാംകുളം കെ.കെ. ഷിഹാബിനെയാണ് ടൗൺ സി.ഐ. പി.എം. മനോജ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
വ്യാജരേഖ ചമച്ചതിനാണ് കേസ്. മൂന്ന് വർഷംവരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. എ.ഐ.വൈ.എഫ്. ചേർപ്പ് മണ്ഡലം സെക്രട്ടറിയാണ് ഷിഹാബ്. കേസിൽ മറ്റൊരാളെക്കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്.
‘റഹീം മൗലവിക്ക് 10 വർഷം തടവ്’ എന്ന തലക്കെട്ടോടെ ഓഗസ്റ്റ് 29-ലെ മാതൃഭൂമി പത്രത്തിന്റെ ഒന്നാംപേജ് വ്യാജമായി നിർമിച്ചാണ് ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും പ്രചരിപ്പിച്ചത്.
ബലാത്സംഗക്കേസിൽ കോടതി ശിക്ഷിച്ച ഹരിയാണയിലെ വിവാദ സ്വാമി ഗുർമീത് റാം റഹീം സിങ്ങിനെ കോടതി ശിക്ഷിച്ച വാർത്തയാണ് തലവാചകം മാറ്റി വിദ്വേഷംപടർത്താൻ ലക്ഷ്യംവെച്ച് പ്രചരിപ്പിച്ചത്. വ്യാജപേജ് നിർമിച്ചയാൾക്കും പ്രചരിപ്പിച്ചവർക്കുംവേണ്ടി പോലീസ് അന്വേഷണം ശക്തമാക്കി.

No comments:
Post a Comment