Latest News

വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ്​; പോലീസ്​ കേസെടുത്തു

കാഞ്ഞങ്ങാട്: വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുണ്ടാക്കിയ സംഭവത്തിൽ പോലീസ് കേസെടുത്തു. ജില്ല ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരുടെ വ്യാജ കൈയൊപ്പുകള്‍ എഴുതിച്ചേര്‍ത്ത് സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച സംഭവത്തില്‍ ബന്തടുക്ക മാനടുക്കം മണ്ഡമ്പത്തെ തെക്കേക്കര വീട്ടില്‍ ജയ്മോനെതിരെയാണ് (48) കേസെടുത്തത്.[www.malabarflash.com]

ജില്ല ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ എം. പത്മനാഭന്‍, ഇ.എന്‍.ടി കണ്‍സള്‍ട്ടൻറ് ഡോ.സി.കെ. നിത്യാനന്ദ ബാബു എന്നിവരുടെ കൈയൊപ്പുകള്‍ വ്യാജമായി രേഖപ്പെടുത്തിയാണ് മെഡിക്കല്‍ ബോര്‍ഡി​ന്റെ വികലാംഗത്വ സാക്ഷ്യപത്രമുണ്ടാക്കിയത്.

ഈ സര്‍ട്ടിഫിക്കറ്റുമായി ബസിന് സൗജന്യ പാസുണ്ടാക്കാനുള്ള അപേക്ഷയില്‍ ഒപ്പിടാന്‍ ജില്ല ആശുപത്രി ജൂനിയര്‍ കണ്‍സള്‍ട്ടൻറ് ഡോ. സണ്ണി മാത്യുവിനെ സമീപിച്ചപ്പോഴാണ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർന്ന് ജില്ല ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിൽ പോലീസ് കേസെടുക്കുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.