Latest News

സാമ്പത്തിക തിരിമറി കേസിൽ മലയാളി യുവാവിനെ ദുബൈ കോടതി വിട്ടയച്ചു

ദുബൈ: സാമ്പത്തിക തിരിമറി കേസിൽ മലയാളി യുവാവിനെ ദുബൈ കോടതി വിട്ടയച്ചു. 11 ലക്ഷം ദിർഹം തിരിമറി നടത്തിയെന്ന കേസിൽ മലപ്പുറം സ്വദേശി മുഹമ്മദ് ഷനോജാണ് കുറ്റവിമുക്തനായത്.[www.malabarflash.com]

ദുബൈയിലെ ഒരു കമ്പനിയിൽ ഏഴു വർഷമായി ജോലി ചെയ്യുകയായിരുന്ന ഷനോജ് 2016 മാർച്ചിൽ രാജിവച്ചു. തുടർന്നു പണാപഹരണം ആരോപിച്ചു ഷനോജിനെതിരെ കമ്പനി പോലീസിൽ പരാതി നൽകി.

റാഷിദിയ പോലീസ് കസ്റ്റഡിയിലെടുക്കുകയും ഏഴു ദിവസം ജയിലിലടയ്ക്കുകയും ചെയ്തു. അൽ കബ്ബാൻ അസോഷ്യേറ്റ്സിലെ ലീഗൽ കൺസൽറ്റന്റ് അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളിയുടെ നിയമസഹായത്തോടെ ജാമ്യത്തിലിറങ്ങിയ അദ്ദേഹം കേസുമായി മുന്നോട്ടുപോയി. വാദി ഭാഗം സമർപ്പിച്ച രേഖകളുടെ നിജസ്ഥിതിയും കണക്കുകളുടെ ആധികാരികതയും പരിശോധിക്കാൻ അക്കൗണ്ടിങ് വിദഗ്ധനെ കോടതി ചുമതലപ്പെടുത്തി.

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദുബായ് പ്രാഥമിക ക്രിമിനൽ കോടതി ഷനോജ് നിരപരാധിയാണെന്നു കണ്ടെത്തി കുറ്റവിമുക്തനാക്കിയെങ്കിലും കമ്പനി അപ്പീൽ നൽകി. എന്നാൽ കീഴ്ക്കോടതി വിധി മേൽക്കോടതി ശരിവച്ചു. കമ്പനിക്കെതിരെ ഷനോജ് ഫയൽ ചെയ്ത കേസ് തുടരുകയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.