ഉദുമ: കളനാട് ബൈക്ക് അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കളനാട്ടെ നിര്‍മല (60), ബൈക്കിലുണ്ടായിരുന്ന നെല്ലിക്കുന്ന് സ്വദേശികളായ ഋതിക് (17), സംഗീത് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്.[www.malabarflash.com]
ഇതില്‍ ഗുരുതരമായി പരിക്കേറ്റ നിര്‍മലയെയും സംഗീതിനെയും മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ച രാത്രി എട്ട് മണിയോടെ കാസര്‍കോട് - കാഞ്ഞങ്ങാട് കെ എസ് ടി പി റോഡില്‍ കളനാടായിരുന്നു അപകടം. നിര്‍മലയ്ക്കും സംഗീതിനും തലയ്ക്കാണ് പരിക്ക്.
സംഗീതും സുഹൃത്തും സഞ്ചരിച്ച കെ എല്‍ 14 എല്‍ 9483 നമ്പര്‍ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന നിര്‍മലയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
No comments:
Post a Comment