കാസര്‍കോട്: പ്രമുഖ പണ്ഡിതനും സമസ്ത വൈസ് പ്രസിഡണ്ടും കേരളത്തിലെയും കര്‍ണ്ണാടകയിലെയും നരിവധി മഹല്ലുകളുടെ ഖാസിയുമായ സി.എം അബ്ദുല്ല മൗലവിയുടെ മരണം ആസൂത്രിതമായ കൊലപാതകമെന്ന് വെളിപ്പെടുത്തല്‍. 20 ലക്ഷം രൂപയ്ക്ക് നീലേശ്വരം സ്വദേശിയായ ഒരാള്‍ ക്വട്ടേഷന്‍ ഏറെറടുത്ത് കൊലപ്പെടുത്തിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍.[www.malabarflash.com]
കൊലയാളികള്‍ക്ക് നേരിട്ട് സഹായം നല്‍കിയ ഒരാളുടെ ഓഡിയോ ക്ലിപ്പാണ് ഇപ്പോള്‍ പുറത്തായിരിക്കുന്ന്. മുമ്പ് കീഴൂരിലും ചളിയങ്കോടും പളളിയില്‍ ജോലി ചെയ്തിരുന്ന ഒരാളുടേതാണ് പുതിയ വെളിപ്പെടുത്തല്‍. ഇയാളുടെ ഓട്ടോറിക്ഷയിലാണ് കൊലയാളികള്‍ ചെമ്പിരിക്കയിലെത്തിയതെന്നും പറയുന്നുണ്ട്. ഈ ഓട്ടോറിക്ഷ 2011ല്‍ കാഞ്ഞങ്ങാടുണ്ടായ കലാപത്തില്‍ കത്തിനശിച്ചതായും വെളിപ്പെടുത്തുന്നുണ്ട്.
ഖാസി അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് ഈ വരുന്ന 28 ന് ഹൈക്കോടതി അന്തിമ വിധി പറയാനിരിക്കെ പുറത്ത് വന്ന വെളിപ്പെടുത്തലുകള്‍ ഏറെ വിലപ്പെട്ടതാണ്.
2010 ഫെബ്രുവരി 14 ന് രാവിലെയാണ് 77 കാരനായ ഖാസിയുടെ മൃതദേഹം അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെ ചെമ്പിരിക്ക കടലില്‍ പൊങ്ങി കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷണം നടത്തിയിട്ടും ഖാസിയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരാന്‍ പററിയിട്ടില്ല. അവസാനം ഖാസി അത്മഹത്യ ചെയ്തതെന്ന് പറഞ്ഞ് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
സി.എം അബ്ദുല്ല മൗലവിയുടെ മരണം കൊലപാതകമാണെന്നും കൊലയാളികളെ പുറത്ത് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ആദ്യം വലിയ പ്രക്ഷോപങ്ങള്‍ ഉണ്ടായെങ്കിലു പിന്നീട് സമരക്കാര്‍ പിന്‍മാറുന്ന അവസ്ഥയാണുണ്ടായത്. അതിനിടെ ഖാസിയും കുടുംബവും, പി.ഡി.പി ജില്ലാ കമ്മിററിയും സമര പേരാട്ടത്തില്‍ നിന്നും പിന്‍മാറാതെ മുന്നോട്ട് പോവുകയുണ്ടായി.
ഇതിനിടയില്‍ ഖാസി വധവുമായി ബന്ധപെട്ടു രേഖകളും മറ്റും ശേഖരിച്ചു വരികയായിരുന്ന പിഡിപി നേതാക്കളായ സംസ്ഥാന കൗണ്‍സില്‍ അംഗം ആബിദ് മഞ്ഞംപാറ, മണ്ഡലം പ്രസിഡണ്ട് ഉമര്‍ ഫാറുഖ് തങ്ങള്‍ എന്നിവര്‍ക്ക് നേരെ കഴിഞ്ഞ ദിവസം കാസര്‍കോട് ബോവിക്കാനത്ത് വച്ച് വധശ്രമം നടന്നതായി പറയപ്പെടുന്നു. കാസര്‍കോട് നിന്നും മടങ്ങുമ്പോള്‍ ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനം കൊണ്ട് തടഞ്ഞു നിര്‍ത്തി 3 പേര്‍ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് പി.ഡി.പി നേതാക്കള്‍ പറയുന്നു .
ഇവര്‍ക്കെതിരെ നേരത്തെ ഫോണില്‍ കൂടെ വധഭീഷണിയും ഉയര്‍ന്നിരുന്നതായും ആരോപണമുണ്ട്. ഇതോടെയാണ് ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക തെളിവുകള്‍ പുറത്ത് വന്നത്.
No comments:
Post a Comment