Latest News

വടംവലിക്കിടെ പരിക്കേറ്റ സഹപ്രവര്‍ത്തകന് ധനസഹായവുമായി വാട്ട്‌സപ്പ് കൂട്ടായ്മ

കാഞ്ഞങ്ങാട്: വടംവലി മത്സരത്തിനിടയില്‍ ഇടതുകൈയുടെ എല്ലുപൊട്ടി ചികിത്സയ്ക്കായി യുവാവിന് ധനസഹായവുമായി വാട്ട്‌സപ്പ് ഗ്രൂപ്പ് രംഗത്തിറങ്ങി. ഉദുമ ടൗണ്‍ ടീം വടംവലി ടീം അംഗം പാക്കം പള്ളിപ്പുഴയിലെ ഇ ശോഭയുടെ മകന്‍ മഹേഷിനാണ് സഹായഹസ്തവുമായി 'കണ്ണൂര്‍ കാസര്‍കോട് ജില്ല വടംവലി പ്രേമികള്‍' വാട്ട്‌സപ്പ് ഗ്രൂപ്പ് പ്രവര്‍ത്തകര്‍ രംഗത്തിറഞ്ഞിയത്.[www.malabarflash.com]

കഴിഞ്ഞ ഞായറാഴ്ച മേല്‍പ്പറമ്പ് കൈനോത്ത് നടന്ന വടംവലി മത്സരത്തില്‍ എരിഞ്ഞിപ്പുഴ റെഡ്സ്റ്റാര്‍ ടീമും, ഉദുമ ടൗണ്‍ ടീമും തമ്മില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടയിലാണ് അപകടം പറ്റിയത്.

ഇരു ടീമും ശക്തമായ വടംവലിക്കിടയില്‍ തന്റെ ടീമിനെ സെമിഫൈനലിലേക്ക് എത്തിക്കുവാന്‍ ശക്തമായ പരിശ്രമത്തിനിടയിലാണ് മഹേഷിന്റെ എല്ലുപൊട്ടിയത്. വേദന കടിച്ചമര്‍ത്തിക്കൊണ്ട് തന്റെ ടീമിനെ സെമി ഫൈനലിലെത്തിക്കുകയായിരുന്നു.

മത്സരവിജയത്തിന് ശേഷം സഹപ്രവര്‍ത്തകര്‍ ഉടന്‍തന്നെ മഹേഷിനെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയുമായിരുന്നു. ഗ്രൂപ്പ് അഡ്മിന്‍ റിനീഷ് ഇരിയ, ശോഭിത്ത് മാവുങ്കാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ധനസഹായം സ്വരൂപിച്ചത്. സഹായ ദാന ചടങ്ങില്‍ ഷൈജന്‍ ചാക്കോ പരപ്പ, അഭിലാഷ് മടിക്കൈ, ഗിരീഷ് പുല്ലൂര്‍, ഹാരിസ് ഉദുമ, സുനിത്ത് ഇരിയ, ബാബു കോട്ടപ്പാറ എന്നിവര്‍ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.