കാഞ്ഞിരപ്പള്ളി: നാട്ടുകാരെയും വീട്ടുകാരെയും ചുറ്റിച്ച കുട്ടിയുടെ ഉറക്കം ഒരു നാടിനെ മണിക്കൂറുകള്‍ മുള്‍മുനയില്‍ നിര്‍ത്തി. കുട്ടിയെ കണ്ടെത്തിയത് നാലു മണിക്കൂറിനുശേഷം.[www.malabarflash.com]
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പാറത്തോട് ചിറഭാഗത്തുള്ള ഒന്‍പത് വയസ്സുകാരനെ കാണാതായെന്ന വാര്‍ത്ത നാട്ടില്‍ പരന്നത്. മണിക്കൂറുകള്‍നീണ്ട തിരച്ചിലിനുശേഷം കുട്ടിയെ സമീപത്തെ വീട്ടിലെ കാറിനടിയില്‍നിന്ന് കണ്ടെത്തി.
വീട്ടുകാരോട് വഴക്കിട്ടു പിണങ്ങി വീടിനുവെളിയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെയാണ് കാണാതായത്. പിണക്കം മാറിക്കഴിഞ്ഞ് വീട്ടിലേക്ക് വരുമെന്ന് വീട്ടുകാര്‍ വിചാരിച്ചു. എന്നാല്‍ കുറെക്കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ പരിഭ്രാന്തിയായി.
അയല്‍ക്കാരും വീട്ടുകാരും കുട്ടിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസും സ്ഥലത്തെത്തി തിരച്ചിലായി. രണ്ടു മണിക്കൂറിനുശേഷവും കുട്ടിയെ കണ്ടെത്താനാകാതിരുന്നതോടെ സമൂഹമാധ്യമങ്ങളിലൂടെ കുട്ടിയെ കാണാനില്ലെന്ന സന്ദേശങ്ങള്‍ പ്രചരിച്ചു.
ഇതോടെ കൂട്ടിയുടെ വീടിന്റെ ഭാഗത്തക്ക് ജനങ്ങള്‍ ഒഴുകി. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ചേര്‍ന്ന് സമീപത്തെ എസ്റ്റേറ്റിലും തോട്ടങ്ങളിലും തിരച്ചില്‍ തുടര്‍ന്നു. പോലീസ് സമീപത്തെ പോലീസ് സ്റ്റേഷനിലേക്കും കുട്ടിയെ കാണാതായ വിവരം അറിയിച്ചു.
അരിച്ചുപെറുക്കിയുള്ള തിരച്ചിലിനൊടുവില്‍ വൈകീട്ട് ആറുമണിക്ക് കുട്ടിയെ കണ്ടെത്തിയതോടെയാണ് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ആശ്വാസമായത്. കാറിനു സമീപത്ത് ഒളിച്ചിരുന്ന കുട്ടി ഉറങ്ങിപ്പോയിരുന്നു.
കാറിനിട്ട് കാല്‍തട്ടിയ ശബ്ദംകേട്ട് സമീപവാസി നോക്കുമ്പോഴാണ് കുട്ടി കിടക്കുന്നത് കണ്ടത്. നാട്ടുകാരെയും വീട്ടുകാരെയും മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തിയെങ്കിലും കുട്ടിയെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് ഏവരും.

No comments:
Post a Comment