ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസുകളിൽ യാത്ര ചെയ്യുന്നവർക്ക് തിരിച്ചറിയൽ രേഖയായി മൊബൈൽ ആധാർ കാർഡ് ഉപയോഗിക്കാം. ഇതിനു പുറമേ മാതാപിതാക്കളോടൊപ്പം എത്തുന്ന പ്രായപൂർത്തിയാകാത്ത കുട്ടികൾക്കു തിരിച്ചറിയൽ രേഖകളും ഹാജരാക്കേണ്ടതില്ല. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി പുറത്തിറക്കിയ സർക്കുലറിലാണു പുതിയ നിർദേശങ്ങൾ. [www.malabarflash.com]
സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ മാനദണ്ഡം അനുസരിച്ച് വിവമാനത്താവളങ്ങളിൽ പ്രവേശിക്കുന്നതിന് പത്തു തിരിച്ചറിയൽ രേഖകളിൽ ഒന്നു നിർബന്ധമായും കാണിച്ചിരിക്കണം.
ഇതിൽ തന്നെ പുതുക്കിയ നിർദേശം അനുസരിച്ച് പാസ്പോർട്ട്, ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടേഴ്സ് ഐഡന്റിറ്റി കാർഡ്, എന്നിവയിൽ ഏതെങ്കിലും ഹാജരാക്കുന്നതിനു പകരം മൊബൈൽ ആധാർ കാർഡ് ഹാജാരാക്കിയാൽ മതിയാകും.

No comments:
Post a Comment