ഉദുമ: കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്നത് ജനദ്രോഹ ഭരണമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍. ഇരുസര്‍ക്കാറുകള്‍ക്കുമെതിരെ ജനങ്ങള്‍ ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.[www.malabarflash.com]
ഖത്തര്‍ കെ.എം.സി.സി ഉദുമ പഞ്ചായത്ത് കമ്മിറ്റി പാക്യാരയില്‍ നിര്‍മിച്ച ബൈത്തുറഹ്മയുടെ താക്കോല്‍ ദാനത്തിന്റെയും പാക്യാര മുസ്‌ലിം ലീഗ് ഓഫീസ് ഉദ്ഘാടനത്തിന്റെയും ഭാഗമായി മര്‍ഹും ടി.കെ മൂസ നഗറില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി ബൈത്തുറഹ്മ താക്കോല്‍ദാനം നിര്‍വഹിച്ചു. ലീഗ് ഓഫീസ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഖത്തര്‍ കെ.എം.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര സ്വാഗതം പറഞ്ഞു. ഉദുമ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കാപ്പില്‍ കെ.ബി.എം ഷരീഫ് അധ്യക്ഷത വഹിച്ചു.
സിദ്ദീഖ് അലി രാങ്ങാട്ടൂര്‍, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അന്‍വര്‍ സാദത്ത് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ്്മാന്‍, സെക്രട്ടറി കെ.ഇ.എ ബക്കര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി എ.ബി ഷാഫി, ട്രഷറര്‍ ഹമീദ് മാങ്ങാട്, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി, നഫീസ പാക്യാര, യഹ്‌യ തളങ്കര, ബേക്കല്‍ സാലിഹ് ഹാജി, എം.എച്ച് മുഹമ്മദ് കുഞ്ഞി, കാപ്പില്‍ മുഹമ്മദ് പാഷ, അഷറഫ് എടനീര്‍, ടി.ഡി കബീര്‍, എരോല്‍ മുഹമ്മദ് കുഞ്ഞി, ഹാരിസ് തൊട്ടി, പ്രസിഡണ്ട് വാസു മാങ്ങാട്, ഷാനവാസ് പാദൂര്‍, അന്‍വര്‍ മാങ്ങാട്, എ. ഹമീദ് ഹാജി, ഇ.കെ.കെ പടന്നക്കാട്, ഷംസുദ്ധീന്‍ ഓര്‍ബിറ്റ്, കരീം നാലാം വാതുക്കല്‍, ഖാദര്‍ കാത്തിം, സുബൈര്‍ കേരള, എം.എം ഇബ്രാഹിം, കെ.കെ. അബ്ദുല്ല ഹാജി, കെ.എസ് ഉബൈദ്, കെ.എ ബഷീര്‍, സൈനബ അബൂബക്കര്‍, ചന്ദ്രന്‍ നാലാംവാതുക്കല്‍, സി.എല്‍ റഷീദ് ഹാജി, സത്താര്‍ മുക്കുന്നോത്ത്, സുബൈര്‍ പാക്യാര, ഹാഷിം പാക്യാര, ബഷീര്‍ പാക്യാര, ടി.കെ ഹസീബ്, അനീസ് പടിഞ്ഞാര്‍, കെ. അഷറഫ്, ഹാജറ അസീസ്, വൈ. അബ്ദുല്‍ റഹ്മാന്‍, സലീം ബദ്‌രിയ നഗര്‍, കണിയമ്പാടി മുഹമ്മദ് കുഞ്ഞി, അബ്ദുല്ല തായത്ത്, പി.എസ് മുഹമ്മദ് കുഞ്ഞി, ഇസ്മയില്‍ പാക്യാര, പി.എ. കുഞ്ഞഹമ്മദ്, ഇജാസ് ഷുക്കൂര്‍, ബിലാല്‍ ഹംസ, പ്രസംഗിച്ചു.
പൊതുസമ്മേളനത്തിന് മുന്നോടിയായി ഉദുമ ലീഗ് ഓഫീസ് പരിസരത്ത് നിന്ന് ദഫ് മുട്ടിന്റെയും സ്‌കൗട്ടിന്റെയും ബാന്റ് മേളത്തിന്റെയും അകമ്പടിയോടു കൂടി വിളംബര ജാഥ നടത്തി. മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കള്‍ അണിനിരന്നു.
No comments:
Post a Comment