Latest News

മലപ്പുറം കേന്ദ്രമായി കേരളത്തെ മുസ്​ലിം സംസ്ഥാനമാക്കാൻ ശ്രമമെന്ന്​ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

കൊച്ചി: മലപ്പുറം കേന്ദ്രമായി കേരളത്തെ മുസ്​ലിം സംസ്ഥാനമായി മാറ്റാന്‍ ശ്രമം നടക്കുകയാണെന്ന്​ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രക്ക് എറണാകുളത്ത് നല്‍കിയ സ്വീകരണം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.[www.malabarflash.com] 

മലപ്പുറത്തെ ജനസംഖ്യ വര്‍ധനക്ക്​ പിന്നില്‍ ഗൂഢാലോചനയുണ്ട്. 1921ലെ ജിഹാദി​െൻറ 100ാം വാര്‍ഷികം ആഘോഷിക്കാനുള്ള ആലോചന ​കേരളത്തിൽ നടക്കുന്നുണ്ട്.ഐ.എസിന്റെ തന്ത്രമായ ലവ്​ ജിഹാദ് സംസ്ഥാനത്തിന് ഭീഷണിയാണ്.

മഹാന്മാര്‍ ജനിച്ച കേരളം ഇപ്പോള്‍ രാക്ഷസന്മാരുടെ കൈകളിലാണ്​. തൊഴിലില്ലായ്മയില്‍ കേരളം മൂന്നാമതാണ്. ത്രിപുരയാണ് ഒന്നാമത്. മധ്യപ്രദേശ് 20 ശതമാനം കാര്‍ഷിക വളര്‍ച്ച നേടിയപ്പോള്‍ കേരളത്തിന്റെ  വളര്‍ച്ച 1.4 ശതമാനം മാത്രമാണ്. കേരളത്തിലെ ജനാധിപത്യം ഏകാധിപതിയായ കിം ജോങ് ഉന്‍ ഭരിക്കുന്ന ഉത്തര കൊറിയയുടേതിന് സമാനമാണെന്നും അദ്ദേഹം ആരോപിച്ചു.

സോളാര്‍ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്ത സാഹചര്യത്തില്‍ പുനഃസംഘടനപ്പട്ടിക ഒഴിവാക്കി സരിതയെ നേതാവായി തെരഞ്ഞെടുക്കണമെന്ന് സ്വീകരണ സമ്മേളനത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കുമ്മനം രാജശേഖരന്‍ പറഞ്ഞു. കോണ്‍ഗ്രസ് രാഷ്​ട്രീയം തരംതാഴ്ന്നതിന്റെ തെളിവാണിത്. കേസിലുള്‍പ്പെട്ട നേതാക്കൾ ജനപ്രതിനിധിപദവികള്‍ രാജിവെക്കണം. സ്വയം ആദര്‍ശവാനായി ചമയുന്ന എ.കെ. ആൻറണി, ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും ഉൾപ്പെടെയുള്ളവരോട് രാഷ്​ട്രീയം മതിയാക്കണമെന്ന് പറയാൻ ആര്‍ജവം കാണിക്കണം.

സോളാര്‍ കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുത്തത് നല്ലതാണ്. പക്ഷേ, ആദര്‍ശ രാഷ്​ട്രീയത്തെക്കുറിച്ച് പറയാന്‍ പിണറായിക്ക് അവകാശമില്ല. സര്‍ക്കാര്‍ഭൂമി കൈയേറിയ മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ലെന്നും കുമ്മനം കുറ്റപ്പെടുത്തി.

ജില്ല പ്രസിഡൻറ് എന്‍.കെ. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. പി. എസ്. ശ്രീധരന്‍പിള്ള ആമുഖപ്രഭാഷണം നടത്തി. ബാബുള്‍ സുപ്രിയോ, രാജേന്ദ്ര അഗര്‍വാള്‍, ബാബുരാജ് മാധേ, റിച്ചാര്‍ഡ് ഹേ, ചന്ദ്രമൗലി, വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ്, എ.എന്‍. രാധാകൃഷ്ണന്‍, എം.ടി. രമേശ്, കെ. സുരേന്ദ്രന്‍, പി.എം. വേലായുധന്‍, ഗണേഷ്.ജി, പി.സി. തോമസ്, വി. ഗോപകുമാര്‍, അഡ്വ. രാജന്‍ ബാബു, കുരുവിള മാത്യൂസ്, മുരുകാനന്ദന്‍, ഥാക്കൂര്‍ രത്ത് ജിത്ത് ദാസ്, വി. അനൂപ്, മഹിപാൽ റെഡ്​ഡി, നിതിന്‍ നവീന്‍, അമിത് സിങ്, ഭാരത് ഗൗഡ് എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.