Latest News

നീന്തൽ സമരം: പുഴയിൽ മുങ്ങിത്താണ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ രക്ഷിച്ചു

കൊടുങ്ങല്ലൂർ: അഴീക്കോട്– മുനമ്പം ജങ്കാർ സർവീസ് പുനരാരംഭിക്കാത്തതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പുഴ നീന്തൽ സമരത്തിനിടെ തളർന്ന് അവശരായവരെ തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും ചേർന്നു രക്ഷപ്പെടുത്തി. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]

ജില്ലാ പഞ്ചായത്ത് അംഗം ശോഭ സുബിൻ ഉൾപ്പെടെ ഏഴു പേരാണ് അപകടത്തിൽപ്പെട്ടത്. ഒൻപതു പ്രവർത്തകരാണു സമരത്തിൽ പങ്കെടുത്തത്. മറ്റു രണ്ടു പേരെ ബോട്ടിൽ കരയ്ക്കെത്തിച്ചു. അഴീക്കോട്ടെ അഴിമുഖ കവാടത്തിലെ ശക്തമായ അടിയൊഴുക്കു മൂലമാണു പ്രവർത്തകർ തളർന്നത്.

ആറു മാസം മുൻപാണ് അഴീക്കോട്– മുനമ്പം ജങ്കാർ സർവീസ് നിർത്തിയത്. അറ്റകുറ്റപ്പണി പൂർത്തിയായിട്ടും ഇതുവരെ സർവീസ് പുനരാരംഭിച്ചിട്ടില്ല. ഇതിനു കാരണം ജില്ലാ പഞ്ചായത്തിന്റെയും സ്ഥലം എംഎൽഎയുടെയും അനാസ്ഥയാണെന്നാരോപിച്ചാണു യൂത്ത് കോൺഗ്രസ് കയ്പമംഗലം നിയോജകമണ്ഡലം കമ്മിറ്റി കാഞ്ഞിരപ്പുഴ നീന്തിയുള്ള സമരം സംഘടിപ്പിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.