Latest News

മാന്‍കൊമ്പും ആമകളെയും കടത്താൻ ശ്രമം; നാലംഗ സംഘം അറസ്റ്റിൽ

കാസർകോട്​: മാന്‍കൊമ്പുകളും സംരക്ഷിത ഇനത്തില്‍പെട്ട ആമകളുമായി നാലംഗ സംഘത്തെ കാസര്‍കോട് വനം വകുപ്പ്​ ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു.[www.malabarflash.com] 

മൊഗ്രാലിലെ മുഹമ്മദ് അബ്ദുല്ല മൊയ്തീന്‍ (46), മൊഗ്രാല്‍പുത്തൂരിലെ വി. ഇമാം അലി (49), മായിപ്പാടിയിലെ കരീം (40), മൊഗ്രാല്‍ കൊപ്ര ബസാറിലെ ബി.എം. ഖാസിം (55) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

മൂന്നു​ മാൻകൊമ്പുകളും 11 കരയാമകളെയുമാണ്​ ഇവരിൽ നിന്ന്​ പിടിച്ചെടുത്തത്​. അന്താരാഷ്ട്ര വിപണിയിൽ കോടികള്‍ വില വരുന്നവയാണിത്. വെള്ളിയാഴ്ച ഉച്ചയോടെ കുമ്പളക്കടുത്ത്​ പേരാല്‍ കണ്ണൂരില്‍ നിന്നാണ്​ രണ്ട് ആള്‍ട്ടോ കാറുകളിലായി കലമാന്‍ കൊമ്പുകളും ആമകളുമായി സഞ്ചരിച്ച പ്രതികളെ പിടികൂടിയത്.

ഇവ മുംബൈയിലേക്ക്​ കടത്താനുള്ള നീക്കത്തിലായിരുനു സംഘം. ഇവര്‍ സഞ്ചരിച്ച കാറുകളും കസ്റ്റഡിയിലെടുത്തു. ഡി.എഫ്.ഒ എം. രാജീവന്‍, കാസര്‍കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്‍. അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.