ഒക്കിനാവ: ഫിലിപ്പീൻസിലെ ഒക്കിനാവ ദ്വീപിനു സമീപം കപ്പൽ മുങ്ങി 11 ഇന്ത്യക്കാരെ കാണാതായി. ഇന്തോനേഷ്യയിൽനിന്നും ചൈനയിലേക്കു പോകുകയായിരുന്ന ചരക്ക് കപ്പലാണ് അപകടത്തിൽപെട്ടത്. ഹോങ്കോംഗ് രജിസ്ട്രേഷനിലുള്ള കപ്പലിലെ ഇന്ത്യക്കാരായ 26 ജീവനക്കാരിൽ 15 പേരെ രക്ഷപെടുത്തി.[www.malabarflash.com]
ഒക്കിനാവയിലെ നാഹയിലെ തീരസംരക്ഷണ സേനയുടെ കേന്ദ്രത്തിലേക്ക് വെള്ളിയാഴ്ച പുലർച്ചെയാണ് എമറാൾഡ് സ്റ്റാർ കപ്പലിൽനിന്നും അപകട സന്ദേശമെത്തിയത്. ഇതോടെ ഹെലികോപ്റ്ററുകളും ബോട്ടുകളും സഹായത്തിനായി അയച്ചു. എന്നാൽ കൊടുങ്കാറ്റിനെ തുടർന്ന് രക്ഷാപ്രവർത്തനം തടസപ്പെടുകയാണ്.
No comments:
Post a Comment