കോയന്പത്തൂർ: ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്കു കടത്താൻ ശ്രമിച്ച ഒന്നരകിലോ സ്വർണം പിടികൂടി. കോയന്പത്തൂർ വിമാനത്താവളത്തിൽ വച്ചാണ് സ്വർണം പിടിച്ചത്. ശ്രീലങ്കയിൽ നിന്ന് വന്ന ഉബയത്തുള്ള, നൂർഫറീന, സിദ്ധിഖ് എന്നിവരിൽ നിന്നാണു സ്വർണം പിടികൂടിയത്.[www.malabarflash.com]
ശ്രീലങ്കൻ എയർലൈെൻസിലെ യാത്രക്കാരായ ഇവർ ധാരാളം ആഭരണങ്ങൾ അണിഞ്ഞിരിക്കുന്നതു കണ്ട കസ്റ്റംസ് അധികൃതർ നടത്തിയ അന്വേഷണത്തിൽ അനധികൃതമായി സ്വർണം കടത്തിയിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. അന്പതുലക്ഷം രൂപ വില വരുന്ന സ്വർണമാണ് പിടിച്ചതെന്ന് കസ്റ്റംസ് അധികൃതർ സ്ഥിരീകരിച്ചു.
No comments:
Post a Comment