കോഴിക്കോട്: മീസൽസ് റുബെല്ല പ്രതിരോധ കുത്തിവയ്പ്പെടുക്കാനെത്തിയ ആരോഗ്യവകുപ്പ് അധികൃതരെ ഒരു സംഘം ആളുകൾ മർദിച്ചതായി പരാതി.[www.malabarflash.com]
കോഴിക്കോട് എടയൂർ പഞ്ചായത്തിലെ അത്തിപ്പറ്റ ജിഎൽപി സ്കൂളിൽ കുത്തിവയ്പ്പെടുക്കാനെത്തിയ ആരോഗ്യവകുപ്പ് അധികൃതർക്കാണ് മർദനമേറ്റത്.
വാക്സിനെടുക്കുന്നതിനിടെ ഒരു സംഘം യുവാക്കളെത്തി നഴ്സിന്റെ കൈപിടിച്ച് വലിക്കുകയും മൊബൈൽ ഫോണ് എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. പരിക്കേറ്റ എടയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂണിയർ ഹെൽത്ത് നഴ്സ് ശ്യാമള കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
മാരാകായുധങ്ങളുമായാണ് അക്രമിസംഘം എത്തിയതെന്ന് എടയൂർ മെഡിക്കൽ ഓഫീസർ ഡോ.അലി അഹമ്മദ് പറഞ്ഞു. വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മീസൽസ് റുബെല്ല വാക്സിൻ കാന്പയിൻ അവസാനദിവസങ്ങളിലേക്കടുക്കുന്പോഴാണ് സംഘർഷമുണ്ടായത്.

No comments:
Post a Comment