ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിൽ ആദ്യ ജയം കുറിച്ച് ചെന്നൈയിൽ എഫ്സി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ചെന്നൈയിൽ തകർത്തത്. റാഫേൽ അഗസ്റ്റോ, മലയാളി താരം മുഹമ്മദ് റാഫി എന്നിവരാണ് ചെന്നൈയിനായി ഗോൾ നേടിയത്. ശേഷിച്ച ഒരു ഗോൾ സെൽഫ് ഗോളായിരുന്നു.[www.malabarflash.com]
11-ാം മിനിറ്റിൽ അബ്ദുൾ ഹക്കുവിന്റെ സെൽഫ് ഗോളിലൂടെയാണ് ചെന്നൈയിൽ ലീഡ് നേടിയത്. അഗസ്റ്റോയുടെ ഷോട്ട് ഹെഡ് ചെയ്തകറ്റാനുള്ള ഹക്കുവിന്റെ ശ്രമം സ്വന്തം പോസ്റ്റിലേക്കു കയറുകയായിരുന്നു. 24-ാം മിനിറ്റിൽ റാഫേൽ അഗസ്റ്റോ ലീഡ് ഇരട്ടിയാക്കി. ഗ്രിഗറി നെൽസണ്‍ നൽകിയ ബാക്ക് പാസ് അഗസ്റ്റോ തകർപ്പൻ ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയിൽ പിന്നെ ഗോളൊന്നും പിറന്നില്ല.
രണ്ടാം പകുതിയിലും ചെന്നൈയിനാണ് ആക്രമണത്തിൽ മികച്ചുനിന്നത്. മത്സരം അവസാനിക്കാനിരിക്കെ ഇതിന്റെ ഫാലം അവർക്കു ലഭിക്കുകയും ചെയ്തു. 84-ാം മിനിറ്റിൽ മലയാളിതാരം മുഹമ്മദ് റാഫിയാണ് ചെന്നൈയിന്റെ മൂന്നാം ഗോൾ നേടിയത്. ഗ്രൗണ്ടിലിറങ്ങി മൂന്നാം മിനിറ്റിലായിരുന്നു റാഫിയുടെ ഗോൾ.

No comments:
Post a Comment