മലപ്പുറം: കുവൈറ്റിൽ വധശിക്ഷ കാത്തു ജയിലിൽ കഴിയുന്ന തമിഴ്നാട് സ്വദേശിയുടെ മോചനത്തിനു പാണക്കാട് മുനവറലി ശിഹാബ് തങ്ങളുടെ ഇടപെടൽ മൂലം സാധ്യത തെളിഞ്ഞു. ജയിലിൽ കഴിയുന്ന തമിഴ്നാട് സ്വദേശി അർജുനൻ അത്തി മുത്തുവിന്റെ ശിക്ഷാ ഇളവിനായി സ്വരൂപിച്ച 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയതോടെയാണ് മോചനത്തിനു വഴി തെളിഞ്ഞിരിക്കുന്നത്.[www.malabarflash.com]
പണം സ്വരൂപിക്കാൻ മുൻകൈയെടുത്ത പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ മുഖേന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അർജുനൻ അത്തി മുത്തുവിന്റെ ഭാര്യ മാലതിക്കു ചെക്ക് കൈമാറി. മലപ്പുറത്തെ മാധ്യമ പ്രവർത്തകരുടെ ശ്രമഫലമായാണ് മുനവറലി തങ്ങൾ വിഷയത്തിൽ ഇടപെടുന്നതും ഇത്രയും തുക സമാഹരിക്കാനായതും.

2013 സെപ്റ്റംബർ 21നു പെരിന്തൽമണ്ണ സ്വദേശിയെ കൊലപ്പെടുത്തിയ കേസിലാണ് തമിഴ്നാട് സ്വദേശി അർജുനൻ അത്തി മുത്തുവിനു വധശിക്ഷ വിധിച്ചത്. കുവൈറ്റിലെ ജലീബിൽ ഒരേ സ്ഥാപനത്തിലെ ജോലിക്കാരായ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്. കൊല്ലപ്പെട്ടയാളുടെ വീട്ടുകാർ മാപ്പു നൽകിയാൽ ശിക്ഷയിൽ ഇളവു ലഭിക്കും. എന്നാൽ, വീട്ടുകാർ 30 ലക്ഷം രൂപയോളമാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. നിത്യചെലവിനു ബുദ്ധിമുട്ടുന്ന മാലതിക്കും കുടുംബത്തിനും പരമാവധി അഞ്ചു ലക്ഷം രൂപ സ്വരൂപിക്കാനേ സാധിച്ചുള്ളൂ. ബാക്കി തുകയാണു സമാഹരിച്ചിരിക്കുന്നത്.
കൊല്ലപ്പെട്ട പെരിന്തൽമണ്ണ സ്വദേശിയുടെ ഭാര്യയും 13 വയസുകാരിയായ മകളും വാടക വീട്ടിലാണ് താമസം. നിത്യച്ചെലവിനു പോലും വകയില്ലാത്ത ഇവർക്കു ഈ തുക ആശ്വാസമാകും. ഭർത്താവിന്റെ മോചനത്തിനു സഹായിക്കണമെന്നാവശ്യപ്പെട്ടു മാലതി കഴിഞ്ഞദിവസം മുനവറലി തങ്ങളെ നേരിട്ടു കണ്ടതിന്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ ഇടപെടാമെന്നും ആവശ്യമായ തുക കണ്ടെത്തി നൽകാമെന്നും മുനവറലി തങ്ങൾ ഉറപ്പു നൽകിയിരുന്നു.

അഞ്ചു ലക്ഷം രൂപ മാലതിയുടെ കൈവശം ഉണ്ടായിരുന്നതിനാലാണ് ബാക്കി തുക നൽകിയത്. ഭർത്താവിന്റെ മോചനത്തിനു സഹായിച്ച പാണക്കാട് കുടുംബത്തിനും മലപ്പുറത്തിനും നന്ദി പറഞ്ഞാണ് മാലതി മടങ്ങിയത്.
ജിദ്ദ ആസ്ഥാനമായ സെഹ്റാൻ ഗ്രൂപ്പ്, എൻ.എ ഹാരിസ് ഫൗണ്ടേഷൻ, എ.എം.പി ഫൗണ്ടേഷൻ, സ്റ്റർലിങ്ങ് ഇന്റർനാഷണൽ, സാലിം മണി എക്സ്ചേഞ്ച് തുടങ്ങിയ സ്ഥാപനങ്ങളും പേര് പറയാനാഗ്രഹിക്കാത്ത വ്യക്തികളുമാണ് സഹായധനം നൽകിയത്. രണ്ടു ദിവസം കൊണ്ടാണ് ഇത്രയും തുക സ്വരൂപിക്കാനായത്. പിരിച്ചെടുത്ത 25 ലക്ഷം രൂപയും കിടപ്പാടം പണയപ്പെടുത്തി മാലതി സ്വരൂപിച്ച അഞ്ചു ലക്ഷവും ചേർത്ത് 30 ലക്ഷം രൂപ കൊല്ലപ്പെട്ട പെരിന്തൽമണ്ണ സ്വദേശിയുടെ കുടുംബത്തിനു കൈമാറി.
മലപ്പുറം പ്രസ് ക്ലബ്ബിൽ നടന്ന പരിപാടിയിൽ കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ, സുരേഷ് എടപ്പാൾ, സമീർ കല്ലായി, മഹേഷ് കുമാർ എന്നിവരും പ്രസംഗിച്ചു.
മലപ്പുറം പ്രസ് ക്ലബ്ബിൽ നടന്ന പരിപാടിയിൽ കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ, സുരേഷ് എടപ്പാൾ, സമീർ കല്ലായി, മഹേഷ് കുമാർ എന്നിവരും പ്രസംഗിച്ചു.
No comments:
Post a Comment