Latest News

വീട്ടിലേക്കു ഫോൺ ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

മസ്‌ക്കത്ത്: മസ്ക്കത്തിൽ ജോലിക്കു പോയ യുവാവ് 13–ാം ദിവസം വീട്ടിലേക്ക് ഫോൺ ചെയ്തുകൊണ്ടിരിക്കുമ്പോൾ കുഴഞ്ഞു വീണു മരിച്ചു. വാഴവറ്റ പാക്കം തടത്തിൽ ജോമോൻ ജോൺ (26) എന്ന യുവാവാണ് 22നു രാത്രി 11.30ന് മരിച്ചത്.[www.malabarflash.com]

മസ്ക്കത്തിൽ സ്വകാര്യ കമ്പിനിയിൽ സ്റ്റോർ മാനേജരായി ജോലി ലഭിച്ച ജോമോൻ ഈ ഒൻപതിനാണ് നാട്ടിൽനിന്നു പോയത്.
ഐടിഐ പഠനം പൂർത്തിയാക്കി കാക്കവയലിൽ മെക്കാനിക്കായി ജോലി നോക്കുന്നതിനിടെയാണ് വിദേശത്ത് ജോലി ലഭിച്ചത്. ട്രെയിനിങ് തെ‍ാട്ടടുത്ത ദിവസം തുടങ്ങാനിരിക്കുകയായിരുന്നു.

കുഴഞ്ഞു വീണയുടനെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  പിതാവ് ജോണി. മാതാവ് കുട്ടിയമ്മ. സഹോദരങ്ങൾ: ജോസ്മി, ജോബിന. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.