പെരിയ: ബൈക്കില്‍ ലോറിയിടിച്ച് കര്‍ണാടക സ്വദേശിയായ ചെങ്കല്‍തൊഴിലാളി മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. കര്‍ണാടകയിലെ യമന്നൂര്‍-ലക്ഷ്മി ദമ്പതികളുടെ മകന്‍ മുത്തു(20)വാണ് ദാരുണമായി മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന പരശു(23)വിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]
ചൊവ്വാഴ്ച രാവിലെ പെരിയ ദേശീയപാതയിലാണ് സംഭവം. കാസര്‍കോട് ഭാഗത്തുനിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരുകയായിരുന്ന കെഎല്‍ 40എ -0149 നമ്പര്‍ ലോറി മുത്തുവും പരശുവും പൊയിനാച്ചിഭാഗത്തേക്ക് യാത്രചെയ്യുകയായിരുന്ന കെഎല്‍ 60ഡി-7335 നമ്പര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും തെറിച്ച് റോഡിലേക്ക് വീണ മുത്തുവിന്റെ ദേഹത്ത് ലോറിയുടെ പിന്‍വശത്തെ ടയര്‍ കയറുകയും തല്‍ക്ഷണം മരണപ്പെടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പരശുവിനെ ഉടന്‍ തന്നെ നാട്ടുകാര്‍ ജില്ലാശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
വര്‍ഷങ്ങളോളമായി ചാലിങ്കാലില്‍ താമസിച്ച് ജില്ലയിലെ വിവിധഭാഗങ്ങളില്‍ ചെങ്കല്‍ പണയില്‍ നിന്നും കല്ല് മുറിച്ച് എടുക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഇവര്‍. രണ്ടുമാസമായി ജോലി ഇല്ലാതെ നില്‍ക്കുകയായിരുന്നു.
കഴിഞ്ഞദിവസം തൊട്ടടുത്ത പണയില്‍ ജോലിയുണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ബൈക്കില്‍ പരശുവിനെയും കൂട്ടി രാവിലെ ജോലി സ്ഥലത്ത് പോകുന്നതിനിടയിലാണ് മുത്തുവിന്റെ ജീവന്‍ അപഹരിച്ചത്. ജില്ലാശുപത്രിയില്‍ ബേക്കല്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ വി വിപിനും സംഘവും ഇന്‍ക്വസ്റ്റ് നടത്തി. പരിക്കേറ്റ പരശുവിന്റെ പരാതിയില്‍ ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.
No comments:
Post a Comment