ജയ്പുർ: രാജസ്ഥാനിൽ ട്രാൻഫോർമർ പൊട്ടിത്തെറിച്ച് എട്ടു പേർ മരിച്ചു. ജയ്പൂരിനടുത്ത ഖട്ടുലായ് ഗ്രാമത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണു ദുരന്തമുണ്ടായത്. അപകടത്തിൽ 20 പേർക്കു പരിക്കേറ്റതായാണു റിപ്പോർട്ടുകൾ.[www.malabarflash.com]
ഒരു വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട് ട്രാൻഫോർമറിന് അടുത്തുകൂടി പോകുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. ട്രാൻഫോർമർ പൊട്ടിത്തെറിച്ചയുടൻ സമീപമുണ്ടായിരുന്നവരിലേക്കു തീ പടരുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറയുന്നു. അഞ്ചുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. മരിച്ചവരെല്ലാം സ്ത്രീകളും കുട്ടികളുമാണ്.
ദുരന്തത്തിൽ സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരമായി 10 ലക്ഷം രുപ വീതം നൽകുമെന്നു സർക്കാർ അറിയിച്ചു.

No comments:
Post a Comment