Latest News

ഇഷ്ടനമ്പര്‍ നമ്പറിനായി യു.എ.ഇ പൗരന്‍ നല്‍കിയത് ഒരു കോടി ദിര്‍ഹം

അബുദാബി: സ്വന്തം വാഹനത്തിന് ഇഷ്ടനമ്പര്‍ കിട്ടാനായി സ്വദേശി നല്‍കിയത് ഒരു കോടി ദിര്‍ഹം. (ഏതാണ്ട് 18 കോടി രൂപ) അബുദാബി എമിറേറ്റ്‌സ് പാലസില്‍ നടന്ന ഫാന്‍സി നമ്പര്‍ പ്ലേറ്റ് ലേലത്തിലാണ് ഇരുപത്തിമൂന്നുകാരനായ സ്വദേശി വ്യവസായി അഹമ്മദ് അല്‍ മര്‍സൂഖി രണ്ട് എന്ന ഫാന്‍സി നമ്പര്‍ ഭീമമായ തുക നല്‍കി സ്വന്തമാക്കിയത്.[www.malabarflash.com] 

യു.എ.ഇ.ദേശീയദിനം ഡിസംബര്‍ രണ്ടിനാണ്. ഈ പ്രത്യേകതയാണ് രണ്ടാം നമ്പര്‍ മോഹവില നല്‍കി സ്വന്തമാക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് മര്‍സൂഖി വ്യക്തമാക്കി. അബുദാബി പോലീസ് നടത്തിയ ലേലത്തില്‍ ലഭിക്കുന്ന തുക പാവപ്പെട്ടവരെ സഹായത്തിനാണ് ചെലവഴിക്കുക.

അതിനാല്‍ ഇത്രയും വലിയതുക നമ്പര്‍ പ്ലേറ്റിന് ചെലവഴിച്ചതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരവധിപ്പേരെ പിന്തള്ളിയാണ് അമ്പതുലക്ഷത്തില്‍ ആരംഭിച്ച ലേലം മര്‍സൂഖി കരസ്ഥമാക്കിയത്.

അബുദാബി പോലീസിന്റെ അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വ്യത്യസ്തതരം നമ്പര്‍ പ്ലേറ്റുകളും ലേലത്തില്‍ പോയി. അതിലൊന്ന് പോലീസ് സ്ഥാപിതമായ വര്‍ഷം സൂചിപ്പിക്കുന്ന 1957 നമ്പര്‍ ആണ്. 53,000 ദിര്‍ഹമാണ് ( 9,37.059 രൂപ ) ഇതിന് ചെലവായത്. 11 എന്ന നമ്പറാണ് കൂടുതല്‍ തുകയ്ക്ക് വിറ്റുപോയ മറ്റൊന്ന്.

അബുദാബി പോലീസിന്റെ അറുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ലേലം നടന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.