Latest News

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം; രണ്ടു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം കരിക്കകത്ത് സി.പി.എം ബി.ജെ.പി സംഘര്‍ഷം. രണ്ടു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. അരുണ്‍ദാസ്, പ്രദീപ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. സി.പി.എമ്മിന്റെ പ്രകടനത്തില്‍ പങ്കെടുത്ത് തിരിച്ചു പേകുമ്പാഴാണ് ഇവര്‍ക്ക് വെട്ടേറ്റത്.[www.malabarflash.com]
സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിനു നേരെയും ആക്രമമുണ്ടായി. ഞായാറാഴ്ച വൈകീട്ട് ബി.ജെ.പിയുടെ പ്രകടനം കടന്നുപോയതിന് പിന്നാലെയാണ് ഓഫിസിനു നേരെ ആക്രമമുണ്ടായത്. ആക്രമണത്തില്‍ ഓഫിസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.

ആക്രമണത്തിനു പിന്നില്‍ ബി.ജെ.പിയാണെന്ന് സി.പി.എം ആരോപിച്ചു. പോലീസിന്റെ വീഴ്ചയാണ് ആക്രമണത്തിന് കാരണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പാച്ചല്ലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു നേരെ സി.പി.എം ആക്രമണം നടത്തിയെന്ന് ബി.ജെ.പിയും ആരോപിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.