Latest News

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് എട്ടാം പ്രതി, കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം തയ്യാറെടുക്കുന്നു. കേസില്‍ ആകെ പതിനൊന്ന് പ്രതികളാണുള്ളത്. കുറ്റപത്രം ചൊവ്വാഴ്ച അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കും.[www.malabarflash.com]

ഗൂഢാലോചനയില്‍ ദിലീപിനെയും പള്‍സര്‍ സുനിയെയും മാത്രമാണ് പ്രതി ചേര്‍ത്തിട്ടുള്ളത്. കുറ്റപത്രത്തില്‍ മുന്നൂറിലേറെ സാക്ഷികളുണ്ട്. 450 ല്‍ അധികം രേഖകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ളവയാണിത്.

അതിനിടെ സ്ഥാപനത്തിന്റെ ശാഖ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിദേശത്തു പോകാന്‍ പാസ്പോര്‍ട്ട് വിട്ടുകിട്ടണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് പോലീസിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്. ഈ വര്‍ഷം ഫെബ്രുവരി 17 നാണ് നടി ആക്രമണത്തിനിരയായത്

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.