കാഞ്ഞങ്ങാട്: കേരള ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ത്രിദിന സം സ്ഥാന സമ്മേളനം കാഞ്ഞങ്ങാ ട് നഗരത്തില്‍ ലഹരിവിരുദ്ധ റാലിയോടെ സമാപിച്ചു. സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ റവന്യൂവകുപ്പ്മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
സി.പി.ടി സംസ്ഥാന പ്രസിഡണ്ട് സി.കെ.നാസര്‍ അദ്ധ്യക്ഷം വഹിച്ചു.
കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ്ഹാജി,നഗരസഭാ കൗണ്‍സിലര്‍ റംഷീദ്, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറല്‍ സെക്രട്ടറി ജോസ് തയ്യില്‍, ജില്ലാ ശിശുക്ഷേമ ഓഫീസര്‍ പി.ബിജു, ഉമ്മര്‍ പടലടുക്ക, അഡ്വ.ജനൈസ്, അനൂപ് ജോര്‍ജ്, സിനിമാ ബാലതാരം യാസിന്‍, മഹ്മൂദ് അബ്ദുല്ല, ശാന്തകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ്ഹാജി,നഗരസഭാ കൗണ്‍സിലര്‍ റംഷീദ്, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറല്‍ സെക്രട്ടറി ജോസ് തയ്യില്‍, ജില്ലാ ശിശുക്ഷേമ ഓഫീസര്‍ പി.ബിജു, ഉമ്മര്‍ പടലടുക്ക, അഡ്വ.ജനൈസ്, അനൂപ് ജോര്‍ജ്, സിനിമാ ബാലതാരം യാസിന്‍, മഹ്മൂദ് അബ്ദുല്ല, ശാന്തകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
മാധ്യമ പ്രവര്‍ത്തനരംഗത്ത് 38 വര്‍ഷം പൂര്‍ത്തിയാക്കിയ മാനുവല്‍കുറിച്ചിത്താനം, തിരുവനന്തപുരം ശ്രീചിത്രാ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയ ആവശ്യമായിവന്ന ഒരു മാസം പ്രായമുള്ള കുഞ്ഞിനെ പരിയാരം മെഡിക്കല്‍കോളേജില്‍ നിന്നും ആറുമണിക്കൂര്‍ സമയംകൊണ്ട് ശ്രീചിത്രയിലെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ തമീം, ആംബുലന്‍സില്‍ കുട്ടിയെ പരിചരിച്ച നേഴ്‌സ് ജിന്റോ മണി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
സുനില്‍ മാളിക്കാല്‍ സ്വാഗതവും മൊയ്തീന്‍ പൂവടുക്ക നന്ദിയും പറഞ്ഞു. ലഹരിവിരുദ്ധറാലി ഹൊസ്ദുര്‍ ഗ് എസ്.ഐ എ.സന്തോഷ്‌കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
ഒന്നാംദിവസം രാവിലെ ഹൊസങ്കടിയില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് പുറപ്പെട്ട ലഹരിവിരുദ്ധ ബോധവല്‍ക്കരണ വാഹനജാഥ മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുള്‍ റസാഖ് ഹൊസങ്കടിയില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വൈകിട്ട് കു ട്ടികള്‍ കാഞ്ഞങ്ങാട് നഗരത്തി ല്‍ ലഹരിക്കെതിരെ ക്യാന്‍വാസില്‍ ചിത്രങ്ങള്‍ വരച്ചു. ഒപ്പ് ശേഖരണവും നടത്തി.
രണ്ടാംദിവസം പടന്നക്കാട് നല്ലയിടന്‍ പള്ളിഹാളില്‍ എം.രാജഗോപാല്‍ എം.എല്‍.എ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്തു.
ടി.ഇസഹാഖ്, ഷിബു റാവുത്തര്‍, ഹരീഷ് പ്രമാഡം, എം.ജി മണി,അന്‍സാര്‍ അഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സി.പി.ടി അംഗങ്ങള്‍ക്ക് ഡോക്ടര്‍ എല്‍.ആര്‍ മധുജന്‍,ബാലുമഹേന്ദ്ര എന്നിവര്‍ ക്ലാസെടുത്തു. സലീന കുമളി സ്വാഗതവും ശ്രീജിത്ത് നന്ദിയും പറഞ്ഞു. വൈകിട്ട് കലാസന്ധ്യയും മാജിക്ഷോയും അരങ്ങേറി. സമാപന ദിവസം അന്തര്‍ദേശീയ പരിശീലകന്‍ അഡ്വ.എ.വി വാമനകുമാര്‍ ക്ലാസെടുത്തു.
കാണാതാവുന്ന കുട്ടികളെ കണ്ടെത്താനും ചൂഷണത്തിനും അക്രമത്തിനും പീഡനത്തിനും ഇരയാവുന്ന കുട്ടികളെ സംരക്ഷിച്ച് പുനരധിവസിപ്പിക്കാനും നിയമത്തിന് മുമ്പില്‍ കൊണ്ടുവരാനും ലക്ഷ്യമിട്ട് ഒരുകൊല്ലം മുമ്പ് സി.കെ.നാസര്‍ തുടങ്ങിയതാണ് ചൈല്‍ ഡ് പ്രൊട്ടക്റ്റ് ടീം എന്ന സന്ന ദ്ധസംഘടന.
കാഞ്ഞങ്ങാട് മാണിക്കോത്ത് ആറുപേര്‍ ചേര്‍ന്ന് തുടങ്ങിയ പ്രസ്ഥാനം ഒരു കൊല്ലംകൊണ്ട് കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലുമായി മുപ്പതിനായിരം അം ഗങ്ങളുള്ള സംഘടനയായി വളരുകയായിരുന്നു. ഇതിന്റെ പ്ര ഥമ സംസ്ഥാനസമ്മേളനമാണ് കാഞ്ഞങ്ങാട്ട് സമാപിച്ചത്
No comments:
Post a Comment