Latest News

സൗഹൃദങ്ങള്‍ വളരുന്നതിനുള്ള വേദികളായി കലോത്സവങ്ങള്‍ മാറണം: മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസര്‍കോട്: സ്‌കൂള്‍ കലോത്സവങ്ങള്‍ രക്ഷിതാക്കളുടെ മത്സരത്തിനുള്ള വേദിയാക്കി മാറ്റരുതെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. റവന്യൂ ജില്ലാകലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com] 

സൗഹൃദങ്ങള്‍ വളരുന്നതിനുള്ള വേദികളായി കലോത്സവങ്ങള്‍ മാറണം. സ്‌കൂള്‍ കലോത്സവങ്ങളിലൂടെയാണ് കുട്ടികളുടെ കലാപരമായ കഴിവുകള്‍ വികസിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സ്‌കൂള്‍ യുവജനോത്സവം 1957 മുതല്‍ ഓരോവര്‍ഷവും പുതിയ മാറ്റങ്ങളോടെ ഏറ്റവും ആകര്‍ഷകമായി മാറിയിട്ടുണ്ട്. പല കലാകാരന്‍മാരും കലാകാരികളും വളര്‍ന്നുവന്നത് സ്‌കൂള്‍ കലോത്സവങ്ങളിലൂടെയാണെന്ന് മന്ത്രി പറഞ്ഞു.

കെ. കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. മികച്ച പി.ടി.എ.ക്കുള്ള അവാര്‍ഡ് വിതരണം പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ നിര്‍വ്വഹിച്ചു. ലോഗോ രൂപപ്പെടുത്തിയയാള്‍ക്ക് എം. രാജഗോപാലന്‍ എം.എല്‍.എ.യും സ്വാഗതഗാനം രചയിതാവിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീറും ഉപഹാരം നല്‍കി. 

ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു, ചെമനാട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.