ബേക്കല്‍: പനയാല്‍ കാട്ടിയടുക്കത്തെ വീട്ടമ്മ ദേവകി കൊല ചെയ്യപ്പെട്ടിട്ട് ഒരു വര്‍ഷം തികയാറായിട്ടും പ്രതികളെ ഇനിയും കണ്ടെത്താനൊ അറസ്റ്റു ചെയ്യാനൊ സാധിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 4ന് പെരിയാട്ടുക്കത്ത് ബിജെപി പള്ളിക്കര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചു.[www.malabarflash.com]
യോഗം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കൂട്ടകനി അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാര്‍, ഉദുമ മണ്ഡലം പ്രസിഡന്റ് കെ.ടി.പുരുഷോത്തമന്‍, ജനറല്‍ സെക്രട്ടറി എന്‍.ബാബുരാജ്, ഖജാന്‍ജി ഗംഗാധരന്‍ തച്ചങ്ങാട്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പ്രദീപ്.എം.കൂട്ടക്കനി തുടങ്ങിയവര്‍ സംസാരിച്ചു.

സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ ബിജെപി സംസ്ഥാന ജില്ലാ നേതാക്കള്‍ സംബന്ധിക്കും.
No comments:
Post a Comment