Latest News

എരോല്‍ അമ്പലത്തിങ്കാല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്ര കളിയാട്ട മഹോത്സവം 28ന് തുടങ്ങും

ഉദുമ: എരോല്‍ അമ്പലത്തിങ്കാല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്ര കളിയാട്ട മഹോത്സവം 28 മുതല്‍ ഡിസംബര്‍ മൂന്ന് വരെ വിവിധ പരിപാടികളോടെ നടക്കും.[www.malabarflash.com] 

28ന് രാവിലെ 7ന് ഗണപതിഹോമം, വൈകീട്ട് 6ന് ശുദ്ധി, എരോല്‍ വടക്കേ വീട്ടില്‍ നിന്ന് ഭണ്ഡാരം എഴുന്നള്ളിക്കല്‍, 7ന് തുടങ്ങല്‍, 8ന് കോല്‍ക്കളി, രാത്രി 10ന് കുളിച്ചു തോറ്റം. 

29ന് രാവിലെ 11ന് വിഷ്ണുമൂര്‍ത്തി, ഉച്ചയ്ക്ക് ഒരുമണിക്ക് അന്നദാനം, രാത്രി 7ന് തുടങ്ങല്‍, 7.30ന് അനുമോദനം, 8ന് കുളിച്ചുതോറ്റം, 9ന് കലാസന്ധ്യ. 

30ന് രാവിലെ അഞ്ച് മണിക്ക് വിഷ്ണുമൂര്‍ത്തി, രാത്രി 10ന് കുളിച്ചു തോറ്റം. ഡിസംബര്‍ ഒന്നിന് രാവിലെ 10ന് വിഷ്ണുമൂര്‍ത്തി, ഉച്ചയ്ക്ക് 3ന് ഗുളികന്‍, രാത്രി 7ന് തുടങ്ങല്‍, 7.30ന് മെഗാതിരുവാതിര, രാത്രി 10ന് കുളിച്ചുതോറ്റം. 

ഡിസംബര്‍ രണ്ടിന് രാവിലെ 10ന് വിഷ്ണുമൂര്‍ത്തി, ഉച്ചയ്ക്ക് 3ന് ഗുളികന്‍, രാത്രി 6.30ന് ഭജന, 7ന് തുടങ്ങല്‍, 7.30ന് അഡ്വ.വൈ.വിനോദ് കുമാറിന്റെ ആദ്ധ്യാത്മീക പ്രഭാഷണം, രാത്രി 10ന് കുളിച്ചുതോറ്റം, 11.30ന് തിരുമുല്‍കാഴ്ച സമര്‍പ്പണം തുടര്‍ന്ന് കരിമരുന്ന് പ്രയോഗം. 

ഡിസംബര്‍ മൂന്നിന് രാവിലെ 10ന് വിഷ്ണുമൂര്‍ത്തി, ഉച്ചയ്ക്ക് ഒരുമണിക്ക് അന്നദാനം, 3ന് ഗുളികന്‍, വൈകുന്നേരം 7ന് വിളക്കിലരി, ഉത്സവ സമാപനം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.