ന്യൂഡല്‍ഹി: ഡോ. ഹാദിദയയുടെ പിതാവ് അശോകന്റെ ഹരജി സുപ്രിംകോടതി തള്ളി. ഹാദിയക്ക് പറയാനുള്ളത് അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്നാവശ്യപ്പെട്ട് അശോകന്‍ സമര്‍പ്പിച്ച ഹരജിയാണ് സുപ്രിംകോടതി തള്ളിയത്.[www.malabarflash.com]
എങ്ങനെ വാദം കേള്‍ക്കണമെന്ന് കോടതി തീരുമാനിച്ചിട്ടുണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കി. ഹാദിയയെ കേള്‍ക്കുന്നത് തുറന്ന കോടതിയിലായിരിക്കുമെന്ന തീരുമാനം മാറ്റി, അടച്ചിട്ടമുറിയില്‍ കേള്‍ക്കണമെന്ന് അശോകന്‍ ആവശ്യപ്പെട്ടിരുന്നു. അതോടൊപ്പം, നാഷനല്‍ വുമണ്‍സ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എ എസ് സൈനബയെ കോടതിയിലേക്ക് വിളിച്ചുവരുത്തണമെന്നും അശോകന്‍ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ മാസം 27ന് ഹാദിയയെ ഹാജരാക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. മതംമാറ്റവും ഷെഫിന്‍ ജഹാനുമായുള്ള വിവാഹവും ഹാദിയയുടെ സ്വന്തം ഇഷ്ടപ്രകാരമായിരുന്നോ എന്ന് കോടതിക്ക് അറിയണമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇതിനായി നവംബര്‍ 27ന് മൂന്നു മണിയോടെ ഹാദിയയെ ഹാജരാക്കണമെന്നു കോടതി വ്യക്തമാക്കി.
No comments:
Post a Comment