ന്യൂഡൽഹി: രാജ്യം മുഴുവനുമുള്ള ജനങ്ങളെ വെട്ടിലാക്കിയ നോട്ടു നിരോധനത്തിന് ശേഷം ചെക്ക് വഴിയുള്ള പണമിടപാടുകൾ കൂടി സർക്കാർ നിർത്തലാക്കിയേക്കുമെന്നു സൂചന.[www.malabarflash.com]
പണരഹിത സമൂഹത്തെ വാർത്തെടുക്കുക എന്ന ന്യായവാദം ഉന്നയിച്ചായിരിക്കും ചെക്കുകൾക്കു മീതെയും പിടി മുറുക്കുക. വൈകാതെ തന്നെ സർക്കാർ ചെക്കു ബുക്കുകൾ പിൻവലിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ടെ ന്നാണ് കോണ്‍ഫിഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) സെക്രട്ടറി ജനറൽ പ്രവീണ്‍ ഖൻഡേവാൾ പറഞ്ഞത്.
പുതിയ നോട്ടുകളുടെ അച്ചടിക്കായി സർക്കാർ 25,000 കോടി രൂപയും സുരക്ഷാ സംവിധാനങ്ങൾക്കായി 6,000 കോടി രൂപയും ചെലവാക്കി. ബാങ്ക് ചാർജുകളും വർധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ നോട്ടുകളുടെ അച്ചടിക്കായി സർക്കാർ 25,000 കോടി രൂപയും സുരക്ഷാ സംവിധാനങ്ങൾക്കായി 6,000 കോടി രൂപയും ചെലവാക്കി. ബാങ്ക് ചാർജുകളും വർധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യാപാര മേഖലയിൽ 95 ശതമാനവും വിനിമയം ചെക്ക് ഇടപാടുകളിലൂടെയാണ് നടക്കുന്നത്. നോട്ടു നിരോധനത്തിനു ശേഷവും ചെക്ക് ഇടപാടുകളിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. ഡിജിറ്റൽ ഇടപാടുകൾ വ്യാപിക്കുന്നതിനായി സർക്കാർ അടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ പോകുന്നത് ചെക്കുകൾക്കു മേൽ ആണെന്ന് ഉറപ്പിക്കാമെന്നാണ് ഖൻഡേവാൾ വ്യക്തമാക്കിയത്.
No comments:
Post a Comment