പ്രമുഖരായ 16 ടീമുകള്‍ മത്സരിക്കുന്ന ഗള്‍ഫ് കപ്പിലെ ജേതാക്കള്‍ക്ക് ട്രോഫിക്ക് പുറമെ 5555 ദിര്‍ഹം പ്രൈസ് മണിയും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 3333 ദിര്‍ഹവും ട്രോഫിയും സമ്മാനിക്കും.
ബ്രദേഴ്‌സ് ബേക്കല്‍ യുഎഇ കമ്മിറ്റി ഒരുക്കുന്ന യുഎഇയുടെ നാല്‍പത്തി ആറാമത് ദേശീയ ദിനാഘോഷവും അരങ്ങേറും.
പരിപാടിയുടെ ബ്രോഷര്‍ ഷാര്‍ജയില്‍ നടന്ന ചടങ്ങില്‍ തബാസ്‌ക്കോ ഗ്രൂപ്പ് എംഡി ബഷീര്‍ മാളികയില്‍ കെസെഫ് വൈസ് ചെയര്‍മാന്‍ ബി മുഹമ്മദ് കുഞ്ഞിക്ക് നല്‍കി പ്രകാശനം ചെയ്തു.
ചടങ്ങില്‍ ഗഫൂര്‍ ബേക്കല്‍ അധ്യക്ഷത വഹിച്ചു. ഹനീഫ കോട്ടക്കുന്നു, ഗഫൂര്‍ കടപ്പുറം, ജാഫര്‍ എ.ബി, സിറാജ് ബേക്കല്‍ സംബന്ധിച്ചു. റഷീദ് കോട്ടക്കുന്ന് സ്വാഗതവും നജാത്ത് ഹംസ നന്ദിയും പറഞ്ഞു.
No comments:
Post a Comment