Latest News

കണക്ക് വിഷയത്തില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ മനോവിഷമത്തിൽ 14 കാരി തൂങ്ങിമരിച്ചു

കാസര്‍കോട്: കണക്ക് വിഷയത്തില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ മനോവിഷമത്തിൽ 14 കാരിയായ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു. വിദ്യാനഗര്‍ ചിന്മയ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ചൂരി ശ്രീജയ ഇല്ലത്തെ വിശ്വനാഥന്‍- സതി ദമ്പതികളുടെ മകള്‍ നിവേദിത (14)ആണ് തൂങ്ങിമരിച്ചത്.[www.malabarflash.com]

തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. മാർക്ക് കുറഞ്ഞതിന്റെ വിഷമത്തിൽ വീട്ടിലെത്തിയ വിദ്യാർത്ഥിനി മുറിയിൽ സീലിംഗ് ഫാനില്‍ ഷാളില്‍ തൂങ്ങി മരിക്കുകയായിരുന്നു.

മാതാവ് ബഹളം വെച്ചതിന്റെ അടിസ്ഥാനത്തില്‍ അയല്‍വാസികളും മറ്റും ഓടിക്കൂടി ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണംസംഭവിച്ചിരുന്നു. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.