Latest News

യുപിയിൽ മുസ്‌ലിം പണ്ഡിതരെ ട്രെയിനിൽ നിന്നും പുറത്തേക്കെറിഞ്ഞു

ലക്നോ: ഉത്തർപ്രദേശിൽ മൂന്ന് മുസ്‌ലിം പണ്ഡിതരെ അജ്ഞാതർ മർദിച്ച് അവശരാക്കിയ ശേഷം ഓടുന്ന ട്രെയിനിൽ നിന്നും പുറത്തേയ്ക്ക് എറിഞ്ഞു. ബാഗ്പത് ജില്ലയിലാണ് രാജ്യത്തെ നടുക്കുന്ന സംഭവമുണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ മുസ്‌ലിം പണ്ഡിതരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]

ഡൽഹിയിലെ മർകാസി മസ്ജിദ് സന്ദർശനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് ആക്രമണത്തിന് ഇരയായത്. ബാഗ്പതിലെ അഹീഡ സ്വദേശികളാണ് ഇവർ. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയെന്നും പോലീസ് അറിയിച്ചു.

അഹീഡ സ്റ്റേഷനിൽ ട്രെയിൻ എത്തുന്നതിന് തൊട്ടുമുൻപാണ് ആക്രമണം നടന്നതെന്ന് മുസ്‌ലിം പണ്ഡിതർ പറഞ്ഞു. ഇറങ്ങുന്നതിന് മുന്നോടിയായി തങ്ങൾ ഷൂ ധരിച്ച് തയാറാകുന്നതിനിടെ ഒരു സംഘം ട്രെയിനിന്‍റെ വാതിലടച്ച് മർദിക്കുകയായിരുന്നു. ഇരുന്പവടിയും മറ്റ് ആയുധങ്ങളും അക്രമികളുടെ കൈവശമുണ്ടായിരുന്നുവെന്നും ഇവർ പറയുന്നു. 

ഏഴംഗ സംഘമാണ് ആക്രമിച്ചതെന്നാണ് ഇവരുടെ മൊഴി. മർദനത്തിന് ശേഷം സ്റ്റേഷനിൽ നിർത്താൻ പോവുകയായിരുന്ന ട്രെയിനിൽ നിന്നും തങ്ങളെ പുറത്തേയ്ക്ക് എറിഞ്ഞുവെന്നും പണ്ഡിതർ പോലീസിന് മൊഴി നൽകി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.