കണ്ണൂര്‍: അമ്മായിഅമ്മയെ കൊല്ലാന്‍ ശ്രമിച്ച മരുമകള്‍ക്കെതിരെ കേസ്. രാമന്തളി പരുത്തിക്കാട് മുത്തപ്പന്‍ ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന സി മീനാക്ഷിയെ(63) കൊല്ലാന്‍ ശ്രമിച്ചതിനാണ് മകന്‍ രവീന്ദ്രന്റെ ഭാര്യ സുചിത്രക്കെതിരെ കേസെടുത്തത്.[www.malabarflash.com]
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. വീട്ടിന് മുകളില്‍ പാമ്പുണ്ടെന്ന് പറഞ്ഞ് സുചിത്ര സ്റ്റേര്‍കേസ് വഴി മീനാക്ഷിയെ വീടിന്റെ ടെറസിലേക്ക് വിളിച്ച് കയറ്റി പാമ്പ് എവിടെയെന്ന് ചോദിച്ച് സ്റ്റേര്‍കേസ് കയറി മുകളിലേക്ക് കയറിയ മീനാക്ഷിയെ അവിടെ നിന്നും തള്ളി താഴെയിട്ടു. താഴെ വീണ് പരിക്കേറ്റ മീനാക്ഷി വേദന കൊണ്ട് നിലവിളിച്ചു. ഇതിനിടയില്‍ മരുമകള്‍ മീനാക്ഷിയുടെ വായില്‍ തുണി തിരുകി കഴുത്ത് പിടിച്ച് തിരിച്ചു.
ബഹളം കേട്ട് പരിസരവാസികളായ സ്ത്രീകള്‍ ഓടിയെത്തിയപ്പോഴാണ് വിവരമറിയുന്നത്. ആളുകള്‍ ഓടിയെത്തുമ്പോഴേക്കും സുചിത്ര ഒന്നുമറിയാത്തവളെ പോലെ വീടിനകത്തുനിന്നും ഇറങ്ങിവന്നു. ചോരയില്‍ കുളിച്ച മീനാക്ഷിയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും തുടര്‍ന്ന് മംഗലാപുരത്തേക്കും കൊണ്ടുപോയി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മീനാക്ഷിയുടെ ഭര്‍ത്താവ് കുഞ്ഞിരാമന്‍ മരിച്ചിരുന്നു. മകന്റെ സംരക്ഷണയിലായിരുന്നു മീനാക്ഷി.
നാലുവര്‍ഷം മുമ്പാണ് രവീന്ദ്രന്‍ പ്രണയിച്ച് ചിറ്റടിയിലെ സുചിത്രയെ വിവാഹം കഴിച്ചത്. മീനാക്ഷി പോലീസിന് നല്‍കിയ മൊഴി പ്രകാരം മരുമകള്‍ സുചിത്രക്കെതിരെ വധശ്രമത്തിന് പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
No comments:
Post a Comment