കോഴിക്കോട്: കോഴിക്കോട് മാധ്യമ പ്രവർത്തകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മീഡിയ വൺ ചാനലിലെ മാധ്യമ പ്രവർത്തകൻ നിതിൻ ദാസാണ് ജീവനൊടുക്കിയത്. ഇയാൾ താമസിക്കുന്ന മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.[www.malabarflash.com]
തൃശൂർ സ്വദേശിയാണ്.വാർത്താവതാരകനായിരുന്നു.ആത്മഹത്യ ചെയ്യാൻ കാരണമെന്തെന്ന് വ്യക്തമല്ല.
ഞായറാഴ്ച വൈകുന്നരത്തെ ഷിഫ്റ്റിൽ ജോലിക്ക് കയറേണ്ട നിതിൻ സമയമായിട്ടും എത്താതിരുന്നതോടെ സുഹൃത്തുക്കൾ ഫോണിൽ വിളിച്ചു. എന്നാൽ, നിതിൻ ഫോൺ എടുത്തില്ല. ഇതോടെ, സുഹൃത്തുക്കൾ ഓഫീസിന് അടുത്ത് തന്നെ നിതിൻ താമസിക്കുന്ന മുറിയിലെത്തി നോക്കിയപ്പോഴാണ് വിവരം അറിഞ്ഞത്.

രാത്രി 9 മണിക്കുള്ള മീഡിയ വൺ സ്‌പെഷ്യൽ എഡിഷൻ പ്രൊഡക്ഷൻ ടീമിൽ നിതിനും ഉൾപ്പെട്ടിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
No comments:
Post a Comment