കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ഷിംസിയയെ പിന്നീട് വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയെ ചെറുവത്തൂരിലെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
എന്നാല്‍ കരള്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രി പെണ്‍കുട്ടിയെ എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.
ഷിംസിയയുടെ മരണവുമായി ബന്ധപ്പെട്ട് ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഷിഫാസ് (ഗള്‍ഫ്), ഷിഫാന എന്നിവര്‍ ഷിംസിയയുടെ സഹോദരങ്ങളാണ്.
No comments:
Post a Comment