തിരുവനന്തപുരം: ബാലപീഡന കേസിലെ പ്രതിയെ കാറിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കൊക്കയിൽ തള്ളിയതാണെന്നു പോലീസ് കണ്ടെത്തി. ഓണ്‍ലൈൻ പെണ്‍വാണിഭ സംഘത്തിൽപ്പെട്ട അടൂർ കടമ്പനാട് തുവയൂർ ചെറുക്കാറ്റു വീട്ടിൽ രഞ്ജു കൃഷ്ണനെയാണു (32) കൂട്ടാളികൾ കൊലപ്പെടുത്തി കേരള -കർണാടക അതിർത്തിയിലെ മാക്കൂട്ടം കൊക്കയിൽ തള്ളിയത്. സംഘത്തിലെ നാലുപേരെ പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
മലയിൻകീഴ് അരുവിപ്പാറ വിറകുവെട്ടിക്കൊണത്ത് വീട്ടിൽ അഭിലാഷ് (31), വെമ്പായം തേക്കട കൊച്ചാലുംമൂട് കിഴക്കതിൽ വീട്ടിൽ ദീപക് (27), ആറ്റിപ്ര നെഹ്റു ജംഗ്ഷനിൽ കൃതിക ഭവനിൽ ഹരിലാൽ (37), ആക്കുളം മടത്തുവിള ലെയ്നിൽ ഷാഹിർ (19) എന്നിവരാണ് അറസ്റ്റിലായത്. സിറ്റി പോലീസ് കമ്മീഷണർ പി. പ്രകാശിന്റെ നിർദേശപ്രകാരം കണ്ട്രോൾ റൂം എസി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക ഷാഡോ പോലീസാണു പ്രതികളെ അറസ്റ്റു ചെയ്തത്.
കൊല്ലപ്പെട്ടയാളും പിടിയിലായവരിൽ മൂന്നുപേരും നഗരത്തിലെ ഓണ്‍ലൈൻ സെക്സ് റാക്കറ്റിലെ പ്രധാന കണ്ണികളാണെന്നു സിറ്റി പോലീസ് കമ്മീഷണർ പി. പ്രകാശ് പറഞ്ഞു. പോക്സോ കേസു കാരണം രഞ്ജു കൃഷ്ണ ഒളിവിൽ പോയതായിരിക്കുമെന്നു കരുതുമെന്ന ധാരണയിലാണു സംഘം കൊലപാതകം ആസൂത്രണം ചെയ്തത്. ഏപ്രിൽ 24-ന് മെഡിക്കൽ കോളജ് ഭാഗത്തെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്ന രഞ്ജുവിനെ നിർബന്ധിച്ചു മദ്യം കഴിപ്പിച്ചു സംഘം തന്ത്രപൂർവം കാറിൽ കയറ്റി വട്ടപ്പാറ ഭാഗത്തേക്കു കൊണ്ടുപോയി.
ആളൊഴിഞ്ഞ സ്ഥലത്തുവച്ചു കാറിലുണ്ടായിരുന്ന ഇരുമ്പ് വീൽ സ്പാനറും മറ്റും ഉപയോഗിച്ചു മർദിച്ചശേഷം കാറിന്റെ പിൻസീറ്റിലിരുത്തി നെയ്യാറ്റിൻകര ഭാഗത്തേക്കു കൊണ്ടുപോയി. അവിടെ വച്ചും മർദനം തുടർന്നു. തുടർന്നു മരണം ഉറപ്പാക്കിയശേഷം കരിക്കകം ഭാഗത്തെ അഭിലാഷിന്റെ വീട്ടിലെത്തി മൃതദേഹം മറവുചെയ്യുന്നതിനായി കാറിന്റെ ഡിക്കിയിൽ കയറ്റി.
ദീപക് കാറുമായി ഉള്ളൂരിലെത്തുകയും അവിടെ നിന്നു സുഹൃത്തായ ഷാഹിറിനെയും കൂട്ടി മാക്കൂട്ടത്തെത്തി മൃതദേഹം കൊക്കയിലേക്കു തള്ളുകയായിരുന്നു.
രഞ്ജുവിനെ പിടികൂടുന്നതിനായി ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിൽ ഏപ്രിൽ 24 മുതൽ മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫായിരുന്നുവെന്നു കണ്ടെത്തി. കൂടുതൽ അന്വേഷണത്തിൽ ചില അസ്വാഭാവികത ബോധ്യപ്പെട്ട അന്വേഷണ സംഘം രഞ്ജുവിന്റെ സുഹൃത്തുക്കളെ നിരീക്ഷിച്ചു. കൊലപാതക സമയത്തും ഒളിവിൽ കഴിഞ്ഞിരുന്ന സമയത്തും മൊബൈൽ ഫോണുകൾ ഒഴിവാക്കിയ ഇവരെ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ മൂന്നാറിലെ നല്ലതണ്ണി ഭാഗത്തെ ഹോംസ്റ്റേയിൽ ഒളിവിൽ കഴിയവെ ഷാഡോ പോലിസ് സംഘം വലയിലാക്കുകയായിരുന്നു.
ഡിസിപി ജി. ജയദേവ്, കണ്ട്രോൾ റൂം അസിസ്റ്റന്റ് കമീഷണർ വി. സുരേഷ് കുമാർ, പേരൂർക്കട സിഐ സ്റ്റ്യൂവർട്ട് കീലർ, ക്രൈം എസ്ഐ സുലൈമാൻ, ഷാഡോ എസ്ഐ സുനിൽലാൽ എന്നിവരടങ്ങിയ സംഘമാണു പ്രതികളെ അറസ്റ്റു ചെയ്തത്.

No comments:
Post a Comment