നീലേശ്വരം: വെളളിയാഴ്ച കാര്യങ്കോട് പുഴയില്‍ ചാടി ജീവനൊടുക്കിയ കാര്യങ്കോട്ടെ പ്രഭാകരന്‍-തൈവളപ്പില്‍ ശാന്ത ദമ്പതികളുടെ മകള്‍ ടി വി ശാലിനി(20)യുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.[www.malabarflash.com]
സൈനികനായ ഒരു യുവാവുമായി പെണ്‍കുട്ടി മൊബൈല്‍ ഫോണിലൂടെ അടുപ്പമായിരുന്നു. ദീര്‍ഘകാലമായി ഇവര്‍ ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ ബന്ധത്തില്‍ നിന്നും യുവാവ് പിന്മാറിയതാണ് ശാലിനിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് കുറിപ്പില്‍ പറയുന്നു.
തുടര്‍ച്ചയായി ഫോണ്‍വിളി ഇല്ലാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി അന്വേഷിച്ചപ്പോള്‍ യുവാവ് അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് തിരിച്ചുപോയതായി മനസിലാക്കി. ഈ നൈരാശ്യമാണത്രെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്.
വെളളിയാഴ്ച നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. തുടര്‍ന്ന് വൈകുന്നേരത്തോടെ നാട്ടിലെത്തിച്ച് കാര്യങ്കോട്ടെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.
പടന്നക്കാട് നെഹ്‌റു കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു ശാലിനി.
വ്യാഴാഴ്ച രാത്രി മാതൃസഹോദരി കാരിച്ചിയോടൊപ്പം ഉറങ്ങാന്‍ കിടന്ന ശാലിനിയെ രാവിലെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷണത്തില്‍ നടത്തിയപ്പോഴാണ് വീടിനടുത്ത പുഴയരികില്‍ ശാലിനിയുടെ മൃതദേഹം കാണപ്പെട്ടത്.

No comments:
Post a Comment