സെലറിയോ ഹാച്ച്ബാക്കിന്റെ ക്രോസ്ഓവര്‍ പതിപ്പാണ് പുതിയ സെറിയോഎക്‌സ്. 4.57 ലക്ഷം രൂപ ആരംഭവിലയിലാണ് സെലറിയോഎക്‌സിനെ മാരുതി അവതരിപ്പിക്കുന്നത്.[www.malabarflash.com]
5.42 ലക്ഷം രൂപയാണ് സെലറിയോഎക്‌സിന്റെ ടോപ് വേരിയന്റ് വില.
പുതിയ ഡ്യൂവല്‍ടോണ്‍ ബമ്പര്‍, ഫോഗ് ലാമ്പുകള്‍ക്ക് ഇടയിലായി ഒരുങ്ങിയ ഹണികോമ്പ് ഗ്രില്‍ എന്നിവ സെലറിയോഎക്‌സിന്റെ പ്രധാന ഡിസൈന്‍ സവിശേഷതകള്‍.
ബ്ലാക് തീമില്‍ ഒരുങ്ങിയ ORVM, മള്‍ട്ടിസ്‌പോക്ക് അലോയ് വീലുകള്‍, റൂഫ് മൗണ്ടഡ് റിയര്‍ സ്‌പോയിലര്‍, ബ്ലാക് ക്ലാഡിംഗ്, സ്‌കിഡ് പ്ലേറ്റുകള്‍ എന്നിങ്ങനെ നീളുന്നതാണ് പുത്തന്‍ മോഡലിന്റെ എക്സ്റ്റീരിയര്‍ ഫീച്ചറുകള്‍.
180 mm ആണ് സെലറിയോഎക്‌സിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. ഒപ്പം 270 ലിറ്റര്‍ ബൂട്ട് സ്‌പെയ്‌സും കാറില്‍ ഒരുങ്ങിയിട്ടുണ്ട്. സാധാരണ സെലറിയോയെക്കാളും 115 mm നീളവും, 35 mm വീതിയും, 5 mm ഉയരവും സെലറിയോഎക്‌സിന് കൂടുതലുണ്ട്.
ഓറഞ്ച്, ബ്രൗണ്‍, ബ്ലൂ, വൈറ്റ്, ഗ്രെയ് എന്നീ നിറങ്ങളിലാണ് പുതിയ മാരുതി സെലറിയോഎക്‌സ് ലഭ്യമാവുക.
ബ്ലാക് തീം നേടിയ ഡാഷ്‌ബോര്‍ഡും, റെഡ് ആക്‌സന്റ് നേടിയ സീറ്റുകളും സ്റ്റീയറിംഗ് വീലുമാണ് അകത്തളത്തെ പ്രധാന ആകര്‍ഷണം. പുത്തന്‍ ‘പാപ്രിക ഓറഞ്ചാണ്’ സെലറിയോഎക്‌സിന്റെ സിഗ്‌നേച്ചര്‍ കളര്‍.
66 bhp കരുത്തും 90 Nm torque ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭ്യമാണ്.
No comments:
Post a Comment