പളളിക്കര: ശനിയാഴ്ച രാത്രി കടല്‍ കരയിലേക്ക് കയറി ആശങ്കയിലായ പളളിക്കരയില്‍ കാഞ്ഞങ്ങാട് അഴിത്തലയില്‍ തകര്‍ന്ന ബോട്ടിന്റെ ഒരു ഭാഗം കരക്കടിഞ്ഞു.[www.malabarflash.com]
വെള്ളിയാഴ്ച പുലര്‍ച്ചെ തൈക്കടപുറം അഴിത്തലയില്‍ നിന്നും മത്സ്യ ബന്ധനത്തിനായി പുറപ്പെട്ട മൂന്ന് പേരടങ്ങുന്ന ബോട്ട് ശക്തമായ തിരമാലയില്‍ അപകടത്തില്‍പെടുകയായിരുന്നു. അപകടത്തില്‍പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തിയിരുന്നുവെങ്കിലും പുതിയവളപ്പ് സ്വദേശി സുനിലിനെ കണ്ടെത്താനായില്ല.
അഴിത്തലയില്‍ തകര്‍ന്ന ബോട്ടിന്റെ ഭാഗങ്ങള്‍ ശനിയാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്തു കണ്ടെത്തിയിരുന്നു.
No comments:
Post a Comment