കോട്ടയം: അർധരാത്രി വീട്ടിൽനിന്നു കേൾക്കുന്ന വലിയ ശബ്ദത്തിൽ ഞെട്ടിത്തരിച്ച് ഒരു നാട്. കുമരകത്താണ് അസാധാരണ പ്രതിഭാസം. ശബ്ദത്തിന്റെ ഉറവിടം തേടി കോട്ടയം സ്പെഷൽ ബ്രാഞ്ച് പോലീസ് അന്വേഷണം തുടങ്ങി.[www.malabarflash.com]
കുമരകം പൊങ്ങലിൽ അരുണ്‍കുമാറും കുടുംബവും താമസിക്കുന്ന വീടിന്റെ ഒരു ഭാഗത്തുനിന്നുമാണു രാത്രി വലിയ ശബ്ദം കേൾക്കുന്നത്. ശബ്ദം കേൾക്കുന്ന ഭാഗത്ത് ആരെയും കാണാനില്ലെന്നതാണു വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ വീട്ടിലെത്തിയ രാത്രി സമാനമായ ശബ്ദം കേട്ടിരുന്നു. ടിപ്പർ ലോറിയിൽനിന്നു കരിങ്കല്ല് ഇറക്കുന്പോഴുണ്ടാകുന്നതുപോലുള്ള ശബ്ദമാണു കേൾക്കുന്നതെന്നു വീട്ടുകാർ പറയുന്നു. ശബ്ദം കേൾക്കുന്നതിനു പിന്നിലെ യാഥാർഥ്യം കണ്ടെത്താൻ ശ്രമിക്കുകയാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ യാഥാർഥ്യം മനസിലാക്കി വീട്ടുകാർക്കു മുന്നിൽ വെളിപ്പെടുത്തുമെന്നും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ വീടിന്റെ തൊട്ടടുത്ത ഷെഡ്ഡിൽ അരുണിന്റെ സഹോദരൻ സനീഷും കുടുംബവും താമസിക്കുന്നുണ്ട്. രാത്രി ഇവർ അരുണ്‍കുമാറിന്റെ വീട്ടിലാണു കഴിയുന്നത്. ഭിത്തി കെട്ടി മേൽക്കൂരയിൽ ഷീറ്റുകൾ മേഞ്ഞതാണ് അരുണ്‍കുമാറിന്റെ വീട്.
കതകിൽനിന്നും മേൽക്കൂരയിൽനിന്നുമാണു ശബ്ദം കേൾക്കുന്നത്. ഇരുപതു മിനിറ്റിലേറെ ശബ്ദം നിൽക്കും. വീട്ടുകാർ ഭീതിയോടെയാണു കഴിയുന്നത്. ശബ്ദം കേൾക്കുന്ന സമയത്ത് എല്ലാവരും ഒരു മുറിയിലേക്കു മാറും.
മാസങ്ങൾക്കു മുൻപു ചെറിയ ശബ്ദമാണു കേട്ടിരുന്നത്. എന്നാൽ, ഈയിടെയായി വലിയ ശബ്ദമാണു കേൾക്കുന്നത്. ശബ്ദം കേൾക്കുന്നതിനു പിന്നിലെ രഹസ്യം സ്പെഷൽ ബ്രാഞ്ച് കണ്ടെത്തുമെന്ന പ്രതീക്ഷയിലാണു വീട്ടുകാർ.

No comments:
Post a Comment