ഹാസന്‍: കര്‍ണ്ണാടകയിലെ ഹാസനില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശിനിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയടക്കം മൂന്ന് പേര്‍ മരിച്ചു. ചെങ്കള പഞ്ചായത്ത് മെമ്പര്‍ അബ്ദുല്‍ സലാം പാണലത്തിന്റെ മകള്‍ ഫാത്തിമ സമീറ (27)യാണ് മരിച്ചത്.[www.malabarflash.com]
ബംഗളൂരുവിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയാണ് സമീറ. കാസര്‍കോട്ട് നിന്ന് ബംഗളൂരുവിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്.
അബ്ദുല്‍ സലാം(57), മംഗളൂരു കദ്രിയിലെ വിദ്യ(50), പുത്തൂര്‍ കബക്കയിലെ രവികുമാര്‍ (33), മംഗളൂരു കദ്രിയിലെ സതീഷ് കാമത്ത് (60), ബൊമ്മബെട്ടയിലെ നവീന്‍ പ്രകാശ് (35), മംഗളൂരു അത്താവറിലെ ഷാനന്‍ (21), മല്ലേശ്വരയിലെ നാരായണ (40), എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.
ചൊവ്വാഴ്ച പുലര്‍ച്ചെ 3മണിക്ക് ഹാസന്‍ തളികുളെ ആലൂരിലാണ് അപകടം നടന്നത്. കെ.എസ്.ആര്‍.ടി.സി ബസും എതിരെ വന്ന സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു.
No comments:
Post a Comment