Latest News

ക്രിസ്മസ് ആഘോഷങ്ങൾക്ക് ഒരുമിച്ച് കൂടിയവർ കാണാക്കയത്തിലേക്കും ഒരുമിച്ച് യാത്രയായി

ചങ്ങരംകുളം: ക്രിസ്മസ് ആഘോഷങ്ങൾക്ക് ഒരുമിച്ച് കൂടിയവർ കാണാക്കയത്തിലേക്കും ഒരുമിച്ച് യാത്രയായി. ക്രിസ്​മസ് അവധിയായതിനാൽ ആഘോഷിക്കാൻ ഒരുമിച്ച് കൂടിയതായിരുന്നു ഇവർ.[www.malabarflash.com]

സമീപത്ത് മീൻപിടിക്കാറുള്ള വേലായുധനെ കണ്ടപ്പോൾ തോണിയാത്ര നടത്തണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടു. ആദ്യം എതിർത്തെങ്കിലും കുട്ടികൾ ആവശ്യപ്പെട്ടതോടെ അദ്ദേഹം യാത്രക്കിറങ്ങി. വർഷങ്ങളോളം തോണി തുഴഞ്ഞ് തഴക്കമുള്ള ആളാണ് വേലായുധൻ. യാത്രക്കിടെ കുട്ടികൾ ഇളകിയതോടെയാണ് തോണി മറിഞ്ഞത്. 

തനിക്ക് രക്ഷപ്പെടാൻ കഴിഞ്ഞെങ്കിലും മരണക്കയത്തിൽനിന്ന് കുട്ടികളെ രക്ഷിക്കാനാവാതിരുന്നത് വേലായുധനെ ഏറെ തളർത്തി.

പൊന്നാനി കോളിലെ നെൽക്കൃ‌ഷിക്ക് ജലം സംഭരിച്ചുവയ്ക്കുന്ന നരണിപ്പുഴയും നുറടി തോടും സംഗമിക്കുന്നിടത്ത് കടുക്കുഴി പാടശേഖരത്തിന് സമീപത്താണ്  അപകടം നടന്നത്.കോളിൽ കൃഷി സമയമായതിനാൽ പാടശേഖരങ്ങളിൽനിന്നുള്ള വെള്ളം നരണിപ്പുഴയിൽ സംഭരിച്ച് കെട്ടി നിർത്തിയിരിക്കുകയാണ്. കായലിൽ മത്സ്യം പിടിക്കാൻ പോകുന്ന തോണിയിലായിരുന്നു ഇവർ യാത്ര ചെയ്തത്. നരണിപ്പുഴയിൽ അടി ഒഴുക്കും കൂടുതലാണ്. കരയിൽനിന്ന് 200 മീറ്റർ അകലെവച്ചായിരുന്നു തോണി അപകടത്തിൽപ്പെട്ടത്.
കരയിൽനിന്നുള്ള ദൂരക്കുടുതൽ നീന്തി രക്ഷപ്പെടുന്നതിനും തടസ്സമായി. മത്സ്യബന്ധനം നടത്തുന്നവരാണ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്താൻ ആദ്യം കായലിൽ ഇറങ്ങിയത്. ആവശ്യത്തിന് തോണികൾ കിട്ടാതെ വന്നതുമൂലം രക്ഷാപ്രവർത്തനം വൈകി. ആഴമുള്ള സ്ഥലമായതിനാൽ അഗ്നിശമന സേനയ്‌ക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പുഴയിലേക്ക് വരുന്ന റോഡ് ഇടുങ്ങിയതിനാൽ വാഹനങ്ങൾക്ക് വരാൻ കഴിഞ്ഞില്ല. 300 മീറ്ററോളം നാട്ടുകാർ തോളിലിട്ട് നടന്നാണ് അപകടത്തിൽപ്പെട്ടവരെ ആംബുലൻസിൽ എത്തിച്ചത്.

അപകടസ്ഥലത്തേക്ക് പൊന്നാനി അഗ്നിശമനസേന എത്തിയപ്പോഴേക്കും നാട്ടുകാർ അഞ്ചുപേരുടെ മൃതദേഹങ്ങളും പുറത്തെടുത്തിരുന്നു. കാര്യമായ യന്ത്രസംവിധാനങ്ങളൊന്നുമില്ലാതെ തിരച്ചിൽ നടത്തിയ അഗ്നിശമനസേന അവസാനത്തെ ഒരു മൃതദേഹം കണ്ടെടുത്തു.
സ്കൂബയും ഒരാൾക്ക് മാത്രം തിരച്ചിൽ നടത്താവുന്ന ഡൈവിങ് സെറ്റുമാണ് അവരുടെ കൈവശമുണ്ടായിരുന്നത്.തോണിക്ക് പകരം വെള്ളത്തിൽ എൻജിൻ ഉപയോഗിച്ച് യാത്രചെയ്യാവുന്ന ഡിങ്കി പൊന്നാനിയിൽ വേണമെന്ന ആവശ്യത്തിന് ഇതുവരെയും തീരുമാനമായിട്ടില്ല.കൂടുതൽ ആഴമുള്ള സ്ഥലങ്ങളിൽ അപകടങ്ങളുണ്ടായാൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് പൊന്നാനി അഗ്നിശമനസേനയ്ക്കു കാര്യമായ സംവിധാനങ്ങളുമില്ല.

തിരുത്തുമ്മൽ ബണ്ട് തകർന്നില്ലായിരുന്നെങ്കിൽ നരണിപ്പുഴയിലെ അപകടത്തിൽ ആറു ജീവനുകൾ പൊ‍ലിയില്ലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.തകർന്ന ബണ്ട് കാണണമെന്നുള്ള ആഗ്രഹമാണ് കരയിൽനിന്ന് അൽപമകലെയുള്ള സ്ഥലത്തേക്ക് തോണിയുമായി പോകാൻ കാരണമായതെന്നും അവർ പറഞ്ഞു.
നരണിപ്പുഴ തോണിയപകടത്തിൽനിന്ന്​ രക്ഷപ്പെട്ട ഫാത്തിമ
കഴിഞ്ഞദിവസമാണ് തിരുത്തുമ്മൽ ബണ്ട് തകർന്നത്. വിരുന്നെത്തിയ കുട്ടികൾക്ക് ബണ്ടിന്റെ തകർന്ന ഭാഗം കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് വേലായുധൻ കുട്ടികളുമായി ബണ്ട് കാണാനിറങ്ങിയതെന്നു പറയുന്നു.

ആഴമുള്ള ഭാഗത്തെത്തിയപ്പോൾ തോണി ആടിയുലഞ്ഞു. ഇതോടെ കുട്ടികൾ വെള്ളത്തിൽ വീണു. കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വേലായുധനും തളർന്ന്, ആഴങ്ങളിലേക്ക് മുങ്ങിപ്പോയി.ഒടുവിൽ നാട്ടുകാർ ചേർന്നാണ് എല്ലാവരെയും കരയ്ക്കെടുത്തത്. ‍കരയിൽനിന്ന് 200 മീറ്റർ അകലെയായിരുന്നു അപകടം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.