കാസര്‍കോട്: ഉദുമ നിയോജക മണ്ഡലത്തില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ യുടെ പ്രത്യേക ആസ്തി വികസന നിധി ഉപയോഗിച്ച് നടപ്പിലാക്കുന്ന വിവിധ പ്രവര്‍ത്തികള്‍ 2018 മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കും.[www.malabarflash.com]
അവലോകനയോഗത്തിലാണ് തീരുമാനം. ജില്ലാ ആസൂത്രണസമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ യുടെ സാന്നിധ്യത്തില്‍ . ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ പദ്ധതികള്‍ അവലോകനം ചെയ്തു.
അസി. ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍) പി എം രാജീവ്, ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്‍, വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അസി. എക്‌സി. എഞ്ചിനീയര്‍, അസി. എഞ്ചിനീയര്‍മാര്‍, ബ്ലോക്ക് പഞ്ചായത് സെക്രട്ടറിമാര്‍ എന്നിവര്‍ സംബന്ധിച്ചു.
75 വിദ്യാലയങ്ങള്‍ക്ക് കമ്പ്യൂട്ടര്‍, വിവിധ വിദ്യാലയങ്ങളില്‍ സ്മാര്‍ട്ട് ക്ലാസുകള്‍, സ്‌കൂള്‍ ബസ് തുടങ്ങിയ പ്രവര്‍ത്തികളുടെ നിര്‍വ്വഹണത്തിന് വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കി.
ആസ്തിവികസന ഫണ്ടില്‍ അനുവദിച്ച കുടിവെളളവിതരണപദ്ധതികള്‍ രൂക്ഷമായ വരള്‍ച്ച നേരിടുന്നതിന് മുമ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ എംഎല്‍എ നിര്‍ദ്ദേശം നല്‍കി.
No comments:
Post a Comment