ചെറുവത്തൂർ: അറിവും അദ്ധ്വാനവും സേവനവും കൈമാറിയും പങ്കുവെച്ചും എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പ്. പിലിക്കോട് ജി ഡബ്ള്യു എൽ പി സ്കളിൽ നടന്നുവരുന്ന ചെറുവത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ പങ്കെടുക്കുന്ന ക്യാമ്പ് തൃക്കരിപ്പൂർ എം എൽ എ. എം .രാജഗോപാലൻ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് ടി വി ശ്രീധരൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ എം മായാദേവി റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പാൾ ജോസ് തോട്ടാൻ, വാർഡ് മെമ്പർ ടി വി ശാന്ത, എം വിജയകുമാർ, ടി പ്രദീപൻ, ജനാർദ്ദനൻ, കെ പ്രദീപ്, സുനിൽ മാവിലവീട്ടിൽ എന്നിവർ സംസാരിച്ചു.
ക്യാമ്പിന്റെ ഭാഗമയി കലാപരിപാടികൾ , മെഡിക്കൽ ക്യാമ്പ്, ശുചീകരണ പ്രവർത്തനങ്ങൾ , ബോധവൽക്കരണ പരിപാടികൾ എന്നിവയുണ്ടായി. ഞായറാഴ്ച രാവിലെ കെ പി നീതു, ആർഷ കാര്യത്ത് എന്നിവർ യോഗ പരിശീലനം നൽകി. പ്രോജക്ട് വർക്ക്, അമ്മയ്ക്കൊരു അടുക്കള. ജൈവ പച്ചക്കറി തോട്ടം എന്നിവയുടെ നിർമ്മാണം എന്നിവ നടന്നു.
ഉച്ചക്ക് സൗജന്യ കാഴ്ച പരിശോധന ക്യാമ്പ്, വൈകീട്ട് നടന്ന ക്രിസ്മസ് ആഘോഷവും കരോളും ക്യാമ്പിനെ ജനകീയമാക്കി.രാത്രി വിനോദ് ആലന്തട്ടയുടെ നാടക കളരി അരങ്ങേറി.
No comments:
Post a Comment