Latest News

ജ്വല്ലറിയിൽനിന്നു മാല കഴുത്തിലിട്ട് ഓടിയ രണ്ടുപേർ പിടിയിൽ

കോഴിക്കോട്: കൂത്തുപ്പറമ്പിലെ ഉല്ലാസ് ജ്വല്ലറിയില്‍നിന്ന് 2016 ജൂലൈയില്‍ അഞ്ചു പവന്‍ സ്വര്‍ണ മാല കവര്‍ന്ന സംഭവത്തിലെ പ്രതികളെ പോലീസ് പിടികൂടി.[www.malabarflash.com]

തലശ്ശേരി കതിരൂരില്‍ സായ് ക്വാര്‍ട്ടേഴ്‌സില്‍ മുദസ്സിര്‍ (28), കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം താന്നിശ്ശേരി വീട്ടില്‍ താമസിക്കുന്ന വൈശാഖ് (22) എന്നിവരെ എലത്തൂര്‍ പോലീസും നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ ഇ.പി. പൃഥ്വിരാജിന്റ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡും ചേര്‍ന്നു പിടികൂടിയത്.

സ്വര്‍ണമാല വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ പ്രതികള്‍ മാല പരിശോധിച്ച് കഴുത്തില്‍ ഇട്ട ശേഷം ഓടി പുറത്തു സ്റ്റാര്‍ട്ട് ചെയ്തു വച്ചിരുന്ന ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

നഷ്ടപ്പെട്ട സ്വര്‍ണം വടകരയിലെ ജ്വല്ലറിയില്‍നിന്നു കണ്ടെടുത്തു. കോഴിക്കോട്, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയായ മുദസ്സിര്‍ ജാമ്യത്തില്‍ ഇറങ്ങി കൃത്യം നടത്തിയ ശേഷം അയല്‍ സംസ്ഥാനങ്ങളിലും തെക്കന്‍ കേരളത്തിലുമായി മുങ്ങി നടക്കുന്നതിനിടയിലാണ് പിടിയിലാവുന്നത്.

മുദസ്സിര്‍ സമാന രീതിയില്‍ ഗോവയിലെ ജ്വല്ലറിയില്‍നിന്നും 25 പവനോളം കവര്‍ന്ന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുകയായിരുന്നു. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നു നടക്കാവ് സിഐ ടി.കെ. അഷ്‌റഫ് അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.