സിപിഎം ചാമുണ്ഡിക്കുന്ന് ബ്രാഞ്ചംഗവും വെള്ളുങ്ങന്‍-അമ്മിണി ദമ്പതികളുടെ മകനുമായ സുനിലാ(40)ണ് മരിച്ചത്. വയറിംഗ് തൊഴിലാളിയാണ്.[www.malabarflash.com]
ചൊവ്വാഴ്ച രാത്രി 9.30 മണിയോടെ ചിത്താരി ഇലക്ട്രിസിറ്റി ഓഫീസ് പരിസരത്താണ് അപകടമുണ്ടായത്.
സുഹൃത്ത് പുഷ്പനൊപ്പം കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന സുനില്‍ ഓടിച്ച കെഎല്‍ 60 എല്‍ 7659 നമ്പര്‍ ബൈക്കില്‍ എതിരെ വരികയായിരുന്ന കെഎല്‍ 30 എ ജി 3494 നമ്പര്‍ കാറിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ സുനിലിന്റെ തലക്കാണ് പരിക്കേറ്റത്.
സാരമായി പരിക്കേറ്റ സുനിലിനെ ഉടന്‍ തന്നെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സക്കായി മംഗലാപുരത്തെ ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും സുനിലിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും സുനിലിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
പയ്യന്നൂര്‍ കണ്ടോത്ത് നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിനിടയാക്കിയത്. കാറോടിച്ചിരുന്ന കണ്ടോത്ത് സ്വദേശി സുജിത്തിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
സുനില്‍ അവിവാഹിതനാണ്. സഹോദരങ്ങള്‍: രാജന്‍, രാഘവന്‍, ഇന്ദിര, പുഷ്പ, പരേതനായ ഹരി.
സുനില്‍ അവിവാഹിതനാണ്. സഹോദരങ്ങള്‍: രാജന്‍, രാഘവന്‍, ഇന്ദിര, പുഷ്പ, പരേതനായ ഹരി.
No comments:
Post a Comment