Latest News

സൈബര്‍ ആക്രമണം: പാര്‍വതിയുടെ പരാതിയില്‍ ഒരാള്‍ പിടിയില്‍

കൊച്ചി: കസബ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നടി പാർവതി നൽകിയ പരാതിയിൽ ഒരാൾ പിടിയിൽ. വടക്കാഞ്ചേരി സ്വദേശി പ്രിന്‍റോ ആണ് അറസ്റ്റിലായത്. പാർവതിക്കെതിരായ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് കൊച്ചി പോലീസ് പ്രിന്‍റോയെ അറസ്റ്റു ചെയ്തത്.[www.malabarflash.com] 
സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ച് പാർവതി ഡിജിപിക്കാണ് പരാതി നൽകിയത്.

പ്രിന്‍റോയ്ക്കെതിരെ സൈബർ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന. കൊച്ചി സൈബർ സെല്ലിനാണ് പരാതിയിൻമേൽ അന്വേഷണ ചുമതല.

ചലച്ചിത്ര മേളയിലെ സെമിനാറിൽ കസബ എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധതയ്ക്കെതിരേ നടി പൊതുവേദിയിൽ സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് പാർവതിക്കെതിരേ സോഷ്യൽ മീഡിയയിൽ പ്രചരണമുണ്ടായത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.