ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ രാവിലെ എട്ട് മണിയോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
ചങ്ങരംകുളം ആശുപത്രി പരിസരത്തുനിന്നു വിലാപയാത്രയായാണു മൃതദേഹങ്ങൾ നരണിപ്പുഴയിലെത്തിച്ചത്. പിന്നീടു പൊതുദർശനത്തിനു വച്ചപ്പോൾ അന്തിമോപചാരമർപ്പിക്കാൻ പതിനായിരങ്ങളാണു നരണിപ്പുഴയിലേക്ക് ഒഴുകിയെത്തിയത്.

കുറച്ച് സമയം മാത്രം നരണിപ്പുഴയിൽ പൊതുദർശനത്തിനു വച്ച ശേഷം ആദിദേവിന്റെ മൃതദേഹം പെരുമുക്കിലെ വീട്ടിലേക്കും, ആദിനാഥിന്റെ മൃതദേഹം പനന്പാട്ടെ വീട്ടിലേക്കും കൊണ്ടുവന്നു. പൂജ, ജനീഷ, പ്രസീന, വൈഷ്ണ എന്നിവരുടെ മൃതദേഹങ്ങൾ വൈകുന്നേരം അഞ്ച് മണിക്ക് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തിൽ സംസ്കരിച്ചു.
വിദേശത്ത് ജോലി ചെയ്യുന്ന വൈഷ്ണയുടെ സഹോദരൻ വിനീത് ഒന്നരയോടെ സ്ഥലത്തെത്തി. പിന്നീട് പ്രസീനയുടെ സഹോദരീഭർത്താവും വിദേശത്ത് നിന്നും എത്തിയതോടെയാണ് സംസ്കാര ചടങ്ങുകൾക്ക് തുടക്കമായത്. സംസ്കാര ചടങ്ങുകൾ നടത്താൻ വൈഷ്ണയുടെ തറവാട് മുറ്റത്താണ് വേദിയൊരുക്കിയത്.

No comments:
Post a Comment